അദാനി കമ്പനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വിലക്ക്

ഡൽഹി: അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എ.ഇ.എല്‍) വ്യാജവും അപകീർത്തികരവുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഡല്‍ഹി കോടതി ഉത്തരവ്. ലേഖനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും ഇവ നീക്കം ചെയ്യണമെന്നാണ് ഡൽഹി ജില്ലാ കോടതി ഉത്തരവിട്ടത്.

പരഞ്ജോയ് ഗുഹ താക്കുർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, ആയസ്‌കന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗണ്‍ ഫൗണ്ടേഷൻ, ഡ്രീംസ്‌കേപ്പ് നെറ്റ്‌വർക്ക് ഇന്റർനാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ൻ ഡയറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസ് ഒക്ടോബർ ഒമ്പതിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.

വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങള്‍ നീക്കം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. ദാനി എന്റർപ്രൈസസ് ലിമിറ്റഡിൻ്റെ പ്രശസ്‌തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങള്‍ തടസപ്പെടുത്താനും പ്രതികള്‍ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്.

അഭിഭാഷകൻ വിജയ് അഗർവാളാണ് അദാനി കമ്പനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അടുത്ത വാദം കേള്‍ക്കുന്നത് വരെ, അദാനി കമ്പനിയുടെ പ്രശസ്തി കളങ്കപ്പെടുത്തുന്ന സ്ഥിരീകരിക്കാത്ത അപകീർത്തികരമായ റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്.

1 മുതല്‍ 10 വരെയുള്ള പ്രതികളോട് അഞ്ച് ദിവസത്തിനുള്ളില്‍ എല്ലാ ലേഖനങ്ങളിലെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെയും അപകീർത്തികരമായ പരാമർശങ്ങള്‍ പിൻവലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രതികള്‍ ഇത് ചെയ്യാത്ത പക്ഷം 36 മണിക്കൂറിനുള്ളില്‍ ഇവ നീക്കാനോ, മറച്ചുവെക്കാനോ ഗൂഗിള്‍, യൂട്യൂബ്, എക്സ് തുടങ്ങിയ കമ്പനികള്‍ക്കും കോടതി നിർദേശം നല്‍കിയിട്ടുണ്ട്.

SUMMARY: Ban on publishing defamatory news against Adani company

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിലേക്ക്

വയനാട്: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോട്ടർ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന്റെ...

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ...

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയരുന്നു: ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തില്‍ ഇന്നും വൈദ്യുതി...

മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർസ് കാർണിവൽ ആരംഭിച്ചു

ബെംഗളൂരു: ​മഹീന്ദ്ര ഫസ്റ്റ് ചോയ്സ്, സിരീഷ് മോട്ടോഴ്സ്, ടോപ് ഗിയർ കാർസ്...

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ...

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ടോക്കിയോ: ഏഷ്യൻ ഗെയിംസില്‍ ചരിതം കുറിച്ച്‌ മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി...

കോന്നി മെഡിക്കല്‍ കോളേജില്‍ എക്സ്റേ മാറി നല്‍കിയ സംഭവം: താത്കാലിക ജീവനക്കാരന് സസ്പെൻഷൻ

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തിയ 16 വയസ്സുകാരിക്ക് 88 കാരിയായ...

Related Articles

Popular Categories