ASSOCIATION NEWS

ബാംഗ്ലൂർ കേരളസമാജം ഡയാലിസിസ് യൂണിറ്റും ആംബുലൻസും ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ അഞ്ചാമത്തെ ഡയാലിസിസ് യൂണിറ്റും ഒരു ആംബുലൻസും വിദ്യാരണ്യപുര, ലക്ഷ്മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റലിൽ ഉദ്ഘാടനം ചെയ്തു. നിർധനരായ രോഗികൾക്കായി സമാജം ഒരുക്കുന്ന പതിനൊന്നാമത്തെ ഡയാലിസിസ് യൂണിറ്റും ആറാമത്തെ ആംബുലൻസുമാണിത്. ജർമ്മൻ കമ്പനിയായ ഡുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതി സ്പോൺസർ ചെയ്തത്.
ഡുരാഗ് ഇൻസ്ട്രുമെൻ്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഏഷ്യ പസഫിക് സെയിൽസ് ഡയറക്ടറുമായ ഓവൻ വെബ്, ഡുരാഗ് ഇന്ത്യ ഇൻസ്ട്രുമെൻ്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിന്നി ഫാബിയാൻ എന്നിവർ ചേർന്ന് ആംബുലൻസിന്റെയും ഡയാലിസിസ് മെഷീന്റെയും ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ കേരളസമാജം പ്രസിഡന്റ് ഹനീഫ് എം, ജനറൽ സെക്രട്ടറി റജികുമാർ, പ്രസാദ് ഗ്ലോബൽ ഹോസ്പ്പിറ്റൽ മാനേജിങ്ങ് ഡയറക്ട്ടർ ഡോ. നിഹാൽ പ്രസാദ്, സോൺ കൺവീനർ പി.ആർ. ഉണ്ണികൃഷ്ണൻ, ലേഡീസ് വിംഗ് ചെയർപേഴ്സൺ സുധാ സുധീർ സംബന്ധിച്ചു.
ചടങ്ങിൽ മല്ലേശ്വരം സോണിന്റെയും മറ്റ് സോണുകളുടെയും നിരവധി അംഗങ്ങൾ പങ്കെടുത്തു.
സൗജന്യ നിരക്കിലാണ് ഡയാലിസിസ് കൾ രോഗികൾക്ക്  നൽകി വരുന്നത്. മെഡ് സ്റ്റാർ ഹോസ്പ്പിറ്റൽ സഹകാർ നഗർ, അവെക്ഷ ആസ്പത്രി എം എസ് പാളയ വിദ്യരണ്യപുര, ഹോസ്‌ക്കോട്ടെ മിഷൻ ആസ്പത്രി, പ്രസാദ് ഗ്ലോബൽ ആസ്പത്രി, ലക്ഷ്മിപുര, കഗദാസപുര ശ്രീ ലക്ഷ്മി ആസ്പത്രി, ട്രീലൈഫ് ആസ്പത്രി, കല്യാൺ നഗർ എന്നിവിടങ്ങളിലാണ് ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നതെന്ന് ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 8310301304, 9902576565.
SUMMARY: Bangalore Kerala Samajam inaugurated dialysis unit and ambulance
NEWS DESK

Recent Posts

മലയാളി യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിന് സമീപം  റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന…

8 hours ago

സ്ഥാനാര്‍ഥിപ്പട്ടിക വൈകുന്നു; മാധ്യമങ്ങളോടു ക്ഷുഭിതനായി വി ഡി സതീശന്‍

ന്യൂഡൽഹി: സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ 24…

9 hours ago

39.37 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിമാനയാത്രക്കാരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 39.37 ലക്ഷം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി യാത്രക്കാരൻ അറസ്റ്റിലായി. ബാങ്കോക്കിൽ നിന്ന്…

10 hours ago

പാ​ലാ​യി​ൽ ജോ​സ് കെ ​മാ​ണി; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺ​ഗ്രസ് (എം)

കോ​ട്ട​യം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെുള്ള അഞ്ച് സിറ്റിംഗ്…

10 hours ago

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ എൻസിപി; മന്ത്രി എ.കെ. ശശീന്ദ്രൻ വീണ്ടും എലത്തൂരില്‍ മത്സരിക്കും

കോഴിക്കോട്: എൻസിപി (ശരദ് പവാർ) വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ തന്നെ മത്സരിക്കും. കുട്ടനാട്ടില്‍…

11 hours ago

തളിപ്പറമ്പില്‍ സിപിഎമ്മിന് തിരിച്ചടി; പി.കെ. ശ്യാമളയ്ക്കെതിരെ മത്സരിക്കാൻ ടി.കെ. ഗോവിന്ദൻ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. തളിപ്പറമ്പില്‍ പി.കെ ശ്യാമളയ്ക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ…

12 hours ago