ബെംഗളൂരു: വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ വിസ്ഡം ബാംഗ്ലൂർ നാളെ വൈകിട്ട് 3.30 മുതല്‍ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനില്‍ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയച്ചു.
പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താനായി ബെംഗളൂരുവില്‍ എത്തിയ കർണാടക സര്‍ക്കാര്‍ ചീഫ് ഗസ്റ്റ് കൂടിയായ യുഎഇ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് ഹുസൈൻ സലഫി ഷാർജയെ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് ബന്നൂർ, മഹമ്മൂദ് സി.ടി, അബ്ദുറഹ്മാൻകുട്ടി എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. പരിപാടിയുടെ ഉദ്ഘാടകന്‍ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്, പീസ് റേഡിയോ സിഇഒ ഹാരിസ് ഇബ്നു സലീം വിസ്ഡം നാഷനൽ വിങ് കോര്‍ഡിനേറ്റർ റഷീദ് മാസ്റ്റർ എന്നിവർ ബെംഗളൂരുവില്‍ എത്തി. പരിപാടിയില്‍ എത്തിചേരുന്നവര്‍ക്ക് വാഹനപാർക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായും സ്റ്റേജ്, അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റത്തിന്‍റെ സജ്ജീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയതായും ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയച്ചു.
<BR>
TAGS : WISDOM FAMILY CONFERENCE
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…
കണ്ണൂർ: മട്ടന്നൂർ പാലയോട് വീടിന്റെ വാതില്‍ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി…
ഡല്‍ഹി: ഏഴ് വിലകൂടിയ ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള വിവാദ ഉത്തരവ് ലോക്പാല്‍ ഓഫ് ഇന്ത്യ റദ്ദാക്കി. 'ഭരണപരമായ കാരണങ്ങളാലും പ്രശ്‌നങ്ങളാലും'…
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരുക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക…
ബോണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.…