ധക്ക: 2024ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ നടന്ന അടിച്ചമര്‍ത്തലുകളില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പങ്കുണ്ടെന്ന് ബംഗ്ലാദേശ് പ്രോസിക്യൂട്ടര്‍. പങ്കാരോപിച്ച് ഹസീനക്കും രണ്ട് മുതിര്‍ന്ന് ഉദ്ദ്യോഗസ്ഥര്‍ക്കും എതിരേ ഔദ്ദ്യോഗികമായി കുറ്റം ചുമത്തി.
സംസ്ഥാന സുരക്ഷാ സേനയ്ക്കും അവരുടെ രാഷ്ട്രീയ പാര്‍ട്ടിക്കും അനുബന്ധ ഗ്രൂപ്പുകള്‍ക്കും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഹസീന ‘നേരിട്ട് ഉത്തരവിട്ടു’ എന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ ഉള്ളത്. ‘ഈ കൊലപാതകങ്ങള്‍ ആസൂത്രിതമായിരുന്നു,’ വീഡിയോ തെളിവുകളും വിവിധ ഏജന്‍സികള്‍ തമ്മിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങളും ഉദ്ധരിച്ച് ചീഫ് പ്രോസിക്യൂട്ടര്‍ താജുല്‍ ഇസ്ലാം വ്യക്തമാക്കി.
കേസില്‍ 81 പേരെ സാക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്ലാം പറഞ്ഞു. പ്രക്ഷോഭത്തിനിടെ ഉണ്ടായ അടിച്ചമര്‍ത്തലുകളില്‍ ഏകദേശം 1,500 പേര്‍ കൊല്ലപ്പെടുകയും 25,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് താജൂല്‍ ഇസ്ലാം കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ആഴ്ചകളോളം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഷെയ്ഖ് ഹസീന ഓഗസ്റ്റില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്യുകയുമുണ്ടായി. ദശലക്ഷക്കണക്കിന് ആളുകളാണ് അന്ന് പ്രതിഷേധവുമായി തെരുവുകള്‍ കീഴടക്കിയത്.
TAGS : SHEIKH HASINA
SUMMARY : Bangladesh charges Sheikh Hasina with crimes against humanity
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…