ധാക്ക: ബംഗ്ലാദേശി നടൻ ഷാൻ്റോ ഖാനേയും പിതാവ് സലിം ഖാനേയും ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഷെയ്ഖ് ഹസീനയുടെ രാജി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇവർ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യുകയായിരുന്നു. എന്നാല്‍ ബാലിയ യൂണിയനിലെ ഫറക്കാബാദ് മാർക്കറ്റിൽ വച്ച് ജനക്കൂട്ടം ഇരുവരേയും തടഞ്ഞതോടെ തർക്കമുണ്ടാവുകയും, വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പിതാവിനേയും മകനേയും ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയെന്നും ബംഗ്ലാദേശി മാധ്യമമായ ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. നിർമാതാവും ലക്ഷ്മിപൂർ മോഡൽ യൂണിയൻ പരിഷത്ത് ചെയർമാനുമാണ് സലിം ഖാൻ.
സലിം ഖാന്റേയും മകന്റേയും മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് കൊൽക്കത്തയിലെ സിനിമാമേഖല. ഷാഹെൻഷാ’, ‘ബിദ്രോഹി’ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകൾ നിർമ്മിച്ച ഷാപ്ല മീഡിയയുടെ പ്രൊപ്രൈറ്ററും ഡയറക്ടറുമായിരുന്നു സലിം ഖാൻ. രാഷ്‌ട്രപിതാവായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജീവിതം ആസ്പദമാക്കി ‘തുങ്കി പരാർ മിയ ഭായ്’ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
<br>
TAGS : BANGLADESH | RIOT
SUMMARY : Bangladeshi actor Shanto Khan and his father were beaten to death by a mob
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…