LATEST NEWS

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ല: കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. റിസർവ് ബാങ്കിന്റെ നയപ്രകാരം ദുരന്തബാധിത പ്രദേശങ്ങളില്‍ ബാങ്കു വായ്പകള്‍ പൂർണ്ണമായി എഴുതിതള്ളാൻ വ്യവസ്ഥയില്ല, 2015 ലെ ബാങ്കേഴ്‌സ് കോണ്‍ഫറൻസില്‍ ഉണ്ടാക്കിയ ധാരണപ്രകാരം ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളില്‍ ഇടപെടാൻ കേന്ദ്ര സർക്കാറിന് അധികാരമില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

മൊറട്ടോറിയം അനുവദിക്കാനുള്ള അധികാരം മാത്രമാണ് റിസർവ് ബാങ്ക് നല്‍കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. കേസ് പരിഗണിച്ച ഘട്ടങ്ങളിലെല്ലാം വായപ എഴുതിതള്ളുന്നത് സംബന്ധിച്ച്‌ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് കൃത്യമായമറുപടി ഉണ്ടായിരുന്നില്ല. നിലപാട് വ്യക്തമാക്കാത്തതില്‍ പലതവണ കേന്ദ്ര സർക്കാറിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.

ഇന്ന് കേസ് പരിഗണിക്കുന്നതിന് മുമ്ബാണ് നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കേരള ബാങ്ക് ഉള്‍പ്പടെ വായ്പകള്‍ എഴുതി തള്ളിയപ്പോഴും ദേശസാല്‍കൃത ബാങ്കുകള്‍ വായ്പകള്‍ എഴുതി തള്ളാൻ തയ്യാറായിരുന്നില്ല. പല ബാങ്കുകളും ദുരന്തബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് വായ്പകളുടെ മാസ അടവ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.

SUMMARY: Bank loans of Mundakai-Churalmala disaster victims will not be waived: Central government

NEWS BUREAU

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം; ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഗുവഹാട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഗായകന്റെ ബന്ധുവും അസം പോലീസിലെ ഡിഎസ്പിയുമായ സന്ദീപൻ ഗാർഗി അറസ്റ്റിൽ. ഗായകന്റെ…

6 minutes ago

താമരശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടർക്ക് വെട്ടേറ്റു. ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരി സ്വദേശി സനൂപാണ് വെട്ടിയത്. അമീബിക്…

1 hour ago

കരൂര്‍ റാലി ദുരന്തം; സുപ്രീം കോടതിയെ സമീപിച്ച്‌ ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ അപകടത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീം കോടതിയെ സമീപിച്ചു. ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാൻ…

2 hours ago

മുഖ്യമന്ത്രിയുടെ ഓഫീസിനും വസതിക്കും നേരെ ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിലും വസതിയിലും ബോംബ് ഭീഷണി. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ് തമിഴ് ഭാഷയില്‍ ഭീഷണി…

3 hours ago

ന്യൂമാഹി ഇരട്ടക്കൊല; കൊടി സുനിയടക്കം 14 പ്രതികളെ വെറുതെവിട്ടു

കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കോടതി. ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ഷിനോജ്, വിജിത്ത് എന്നിവര്‍ കൊല്ലപ്പെട്ട…

4 hours ago

ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിഷേധവുമായി പ്രതിപക്ഷം. ശബരിമല വിഷയം ഉയർത്തിയാണ് ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ദേവസ്വം മന്ത്രി രാജിവെക്കുന്നതുവരെയും ദേവസ്വം…

5 hours ago