കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.bankofbaroda.in/
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലായ് 24 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ bankofbaroda.in വഴി അപേക്ഷിക്കാം.
കേരളത്തിൽ 50. ലോക്കൽ ബാങ്ക് ഓഫീസർ (എൽബിഒ) ( ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയിൽ -I –-JMG/SI) തസ്‌തികയിലായിരിക്കും നിയമനം. ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാനാകൂ. അവിടത്തെ പ്രാദേശികഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണം. 12 വർഷം തികയുകയോ പ്രമോഷൻ ലഭിക്കുകയോ ചെയ്യുന്നതുവരെ തൽസ്ഥാനത്ത് തുടരണം.
അംഗീകൃത സർവകലാശാല ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത, ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിലോ റീജണൽ റൂറൽ ബാങ്കിലോ ഓഫീസറായി കുറഞ്ഞത് ഒരു വർഷത്തെ പരിചയം (എൻബിഎഫ്‌സി, സഹകരണ ബാങ്ക്, പേയ്‌മെന്റ് ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്ക് അല്ലെങ്കിൽ ഫിൻടെക് കമ്പനികൾ എന്നിവയിലെ പരിചയം പരിഗണിക്കില്ല). അപേക്ഷകർ 680ഓ അതിൽക്കൂടുതൽ സിബിൽ സ്‌കോർ ഉണ്ടായിരിക്കണം. മൂന്നുവർഷത്തെ സർവീസ് ബോണ്ട് ഉണ്ടായിരിക്കും.
പ്രായം: 2025 ജൂലൈ 1 ന് 21 –30 വയസ് (സംവരണ വിഭാഗത്തിന് നിയമാനുസൃത ഇളവുകളുണ്ട്). ഓൺലൈൻ ടെസ്റ്റ്, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (എൽപിടി), സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരുവർഷം പ്രൊബേഷൻ കാലയളവായിരിക്കും. ജൂലൈ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ്: 850 രൂപ. എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി, വിമുക്തഭടന്മാര്‍, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസ് 175 രൂപയും ഗേറ്റ്വേ ചാര്‍ജുകളും ഉണ്ടാകും.പേയ്‌മെന്റ് പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ, അല്ലെങ്കില്‍ ലഭ്യമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.bankofbaroda.in/
SUMMARY: Bank of Baroda has 2,500 vacancies
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വരെയാണ് യെല്ലോ അലർട്ട്.…
തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന സമരം നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ…
കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…