ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബിബിഎംപി. ഈസ്റ്റ് സോൺ കമ്മിഷണർ ആർ. സ്‌നേഹലിന്റെ നേതൃത്വത്തിലാണ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത്. ഫുട്പാത്ത് കയ്യേറരുതെന്ന് കടയുടമകൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഒരു മാസം മുമ്പ് എല്ലാവർക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
എന്നാൽ നോട്ടിസ് ലഭിച്ചിട്ടും ആരും നടപ്പാത ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തതോടെയാണ് പ്രത്യേക ഡ്രൈവ് നടത്താൻ തീരുമാനിച്ചതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ചർച്ച് സ്ട്രീറ്റിന് ഇരുവശവുമുള്ള നടപ്പാതകൾ കയ്യേറിയ 50ഓളം കടകൾ ഒഴിപ്പിച്ചു.
പോലീസിന്റെയും, ബിബിഎംപി മാർഷലുകളുടെയും സഹായത്തോടെയാണ് ഡ്രൈവ് നടത്തിയത്. ഫുട്പാത്ത് വീണ്ടും കയ്യേറരുതെന്ന് എല്ലാ കട ഉടമകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ വ്യക്തമാക്കി.
TAGS: BENGALURU | BBMP
SUMMARY: BBMP Clears encroachment through special drive at Church street
തിരുവനന്തപുരം: സാഹിത്യ- കലാ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ ൻ എൻഎസ് മാധവന്. ഒരു ലക്ഷം രൂപയും…
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകനായ നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം…
തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…