ബെംഗളൂരു: ബെംഗളൂരുവിൽ മാളുകളിൽ പൊതുജനങ്ങൾക്കായി ഭക്ഷ്യപരിശോധനാ കിറ്റുകൾ സ്ഥാപിക്കുമെന്ന് ബിബിഎംപി. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതിനെതിരായ നടപടികളിൽ പൊതുജനങ്ങളെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണിത്. ബിബിഎംപി ആരോഗ്യവകുപ്പ് ആണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടത്തിൽ രണ്ട് മാളുകളിൽ കിറ്റുകൾ സ്ഥാപിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീനിവാസ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ചെക്ക് ഇൻ ചെയ്യുന്നതിനായി 100 റാപ്പിഡ് ടെസ്റ്റ് കിറ്റുകളും ഉടൻ ലഭ്യമാക്കും. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച സുരക്ഷാ കിറ്റിൽ ഏഴ് ഭക്ഷ്യ വിഭാഗങ്ങളിൽ മായം ചേർക്കുന്നത് പരിശോധിക്കാൻ സാധിക്കും.
സംസ്ഥാനത്ത് ഓഗസ്റ്റിൽ പരിശോധിച്ച 235 കേക്ക് സാമ്പിളുകളിൽ 12 എണ്ണവും നിശ്ചിത നിലവാരത്തിനപ്പുറം കൃത്രിമ നിറം ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പരിശോധിച്ച 221 പനീർ, 65 കോവ സാമ്പിളുകളിലും മായം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി തയ്യാറാക്കിയതെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | MALLS
SUMMARY: Food testing kits for public in Bengaluru malls soon
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…