ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ (പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങള്‍) അടച്ചുപൂട്ടിച്ചതായി ബിബിഎംപി അറിയിച്ചു. കൃത്യമായ നിയമങ്ങൾ പാലിക്കാത്തവയും ലൈസൻസ് പുതുക്കാത്ത പിജികളുമാണ് അടച്ചുപൂട്ടിയവയിൽ കൂടുതലും. പിജികളിൽ നേരിടുന്ന അസൗകര്യങ്ങളെയും നിയമ ലംഘനങ്ങളെയും കുറിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. ബിബിഎംപിയുടെ പെർമിറ്റ് നേടൽ, താമസക്കാരുടെ സുരക്ഷയ്ക്കായി സിസിടിവികൾ സ്ഥാപിക്കൽ, അടുക്കളകളിലെ ശുചിത്വം തുടങ്ങിയവ കൃത്യമായി പാലിക്കാത്ത പിജി ഉടമകളിൽ നിന്ന് പിഴ ചുമത്തിയതായും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
ബെംഗളൂരുവിൾ 2,000-ത്തിലധികം പിജികളാണ് ഉള്ളത്. നിയമങ്ങൾ പാലിക്കാനും ലൈസൻസ് നേടാനും ബിബിഎംപി കഴിഞ്ഞ വർഷം തന്നെ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്. സമയപരിധി ഉണ്ടായിരുന്നിട്ടും, നിയമങ്ങൾ പാലിക്കാത്തവയ്ക്കെതിരെയാണ് നിലവിൽ നടപടി എടുത്തിട്ടുള്ളത്. വരും ദിവസങ്ങളിൽ എല്ലാ പിജി സൗകര്യങ്ങളിലും കർശനമായ പരിശോധന നടത്തുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കൃത്യമായ നടപടി ഉണ്ടാകുമെന്നും ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ വികാസ് കിഷോർ സുരാൽക്കർ പറഞ്ഞു.
<br;
TAGS: BENGALURU | BBMP
SUMMARY: BBMP seals illegal pgs in Bengaluru
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…