ബെംഗളൂരു: ബെംഗളൂരു ടണൽ റോഡ് പദ്ധതിക്കായി കടമെടുക്കാനൊരുങ്ങി ബിബിഎംപി. 19,000 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നുമാണ് കടമെടുക്കുക. ഭൂമി ഏറ്റെടുക്കൽ ഒഴികെ 16,500 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് 2,500 കോടി രൂപ കൂടി ചെലവ് വരുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
ടണൽ റോഡ് പദ്ധതിയിൽ രണ്ട് സ്‌ട്രെച്ചുകളാണ് പ്രധാനമായും ഉണ്ടാകുക. 18 കിലോമീറ്റർ നീളമുള്ള നോർത്ത് – സൗത്ത് ഇടനാഴി ഹെബ്ബാൾ മേൽപ്പാലത്തെയും സിൽക്ക് ബോർഡ് ജങ്ഷനെയും ബന്ധിപ്പിക്കും. 22 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാമത്തെ ഇടനാഴി കെആർ പുരത്തെ ബന്ധിപ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 19,000 കോടി രൂപ കടമെടുക്കാനാണ് ബിബിഎംപിയുടെ ആലോചന. 2025 ഏപ്രിലിൽ ആദ്യ ഗഡുവും 2027 ഡിസംബറോടെ മുഴുവൻ വായ്പയും സ്വീകരിക്കുമെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു. നഗരത്തിൻ്റെ വികസനം കണക്കിലെടുത്ത് തിരക്ക് കുറയ്ക്കാനും യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് ടണൽ റോഡ് സർക്കാർ ആസൂത്രണം ചെയ്യുന്നത്.
TAGS: BENGALURU | TUNNEL ROAD PROJECT
SUMMARY: BBMP to fund from outside for tunnel road project
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പോലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ്…
കൊച്ചി: കാന്താരാ 2 വിന് വിലക്ക്. കേരളത്തില്‍ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. കലക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. കലക്ഷന്റെ…
ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ നടൻ ദർശൻ. വീഡിയോ കോൺഫറൻസ് മുഖേന കോടതിയില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തിയ സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കി. ഗ്രാമിന് 20…
ബെംഗളൂരു: ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന കച്ചവടക്കാരോട് സ്നേഹപൂർവ്വം എന്ന പരിപാടി സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക്…
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ വിജയ് മൂന്ന് മാസം നീളുന്ന യാത്ര തുടങ്ങുന്നു. ഈ മാസം 13 മുതല്‍…