പൂനെ: സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിനും അമിതാധികാര പ്രയോഗം നടത്തിയതിനും പൂനെയിൽ ഐ.എ.എസ് ട്രെയിനിയെ സ്ഥലം മാറ്റി. പ്രൊബേഷണറി അസിസ്റ്റന്റ് ജില്ലാ കലക്ടറായി ജോലി ചെയ്തിരുന്ന ഡോ. പൂജ ഖേദ്കർ എന്ന ഉദ്യോഗസ്ഥയാണ് വിവാദത്തിലായത്. പൂനെയിൽ നിന്ന് വാഷിമിലേക്ക് ഇവരെ സ്ഥലം മാറ്റിയത്. പൂനെ കളക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിനെ തുടർന്നാണ് നടപടി.
സ്വകാര്യ ഓഡി കാറിൽ ചുവപ്പ്-നീല ബീക്കൺ ലൈറ്റ് ഉപയോഗിക്കുക, അഡീഷനൽ കലക്ടർ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചേംബർ കൈവശപ്പെടുത്തുക, അനുമതിയില്ലാതെ നെയിം ബോർഡ് സ്ഥാപിക്കുക തുടങ്ങിയ ആരോപണങ്ങളും യുവ ഓഫിസർക്കെതിരെയുണ്ട്. ഇവർ കീഴുദ്യോഗസ്ഥരോട് മോശമായി പെരുമാറിയിരുന്നതായും പരാതി ഉണ്ട്. സ്വകാര്യ കാറിൽ മഹാരാഷ്ട്ര സർക്കാർ എന്ന ബോർഡും പൂജാ ഖേദ്കറെ ഉപയോഗിച്ചുരുന്നതായും റിപ്പോർട്ട് ഉണ്ട്. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, ഒരു കോൺസ്റ്റബിൾ എന്നിവയെല്ലാം ഖേദ്കറെ ആവശ്യപ്പെട്ടതായി പരാതിയുണ്ട്. പ്രൊബേഷണറി പിരീയഡിൽ മേൽപ്പറഞ്ഞ സൗകര്യങ്ങൾ നൽകാൻ കഴിയില്ല. ഗസറ്റഡ് ഓഫീസറായി നിയമിച്ചാൽ മാത്രമേ ഇത്തരം ആനൂകൂല്യങ്ങൾ ലഭിക്കു.
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…
ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ മരിച്ചു. പെരുമ്പാവൂര്‍ കാലമ്പുറം പാണിയേലില്‍ സജീവനാണ് (52)…