Categories: LATEST NEWS

തേനീച്ച ആക്രമണം; ഇൻഡിഗോ വിമാനം ഒരു മണിക്കൂര്‍ വൈകി

ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് – ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്. തിങ്കളാഴ്ച വൈകിട്ട 4.20 ന് യാത്ര തുടങ്ങേണ്ടിയിരുന്ന എ320 വിമാനമാണ് തേനീച്ചകള്‍ കാരണം വൈകിയത്. യാത്രക്കാരെല്ലാം വിമാനത്തില്‍ കയറിയിരുന്നു. ലഗേജ് എല്ലാം കയറ്റിയതിനു ശേഷം ഡോർ അടക്കാൻ ശ്രമിച്ചപ്പോഴാണ് തേനീച്ചകള്‍ ഡോറില്‍ കൂടു കൂട്ടിയത് കണ്ടത്.

വെറും മിനിറ്റുകള്‍ കൊണ്ടാണ് തേനീച്ചകള്‍ കൂട്ടത്തോടെ ഡോറില്‍ ഇടം പിടിച്ചത്. എയർപോർട്ട് ജീവനക്കാർ പുകയടിപ്പിച്ച്‌ തേനീച്ചകളെ പായിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ അഗ്നിശമന സേനയെത്തിയാണ് തേനീച്ചകളെ പറത്തിയത്. ഡോറിലേക്ക് ശക്തിയില്‍ വെള്ളം ചീറ്റിച്ചതോടെ തേനീച്ചകള്‍ പറന്നു പോയി. തേനീച്ചകളെ എല്ലാം തുരത്തിയതിനു ശേഷം ഒരു മണിക്കൂർ വൈകി 5.20നാണ് വിമാനം യാത്ര തിരിച്ചത്.

SUMMARY: Bee attack; IndiGo flight delayed by an hour

NEWS BUREAU

Recent Posts

മാസപ്പിറവി കണ്ടു: നബിദിനം സെപ്‌തംബർ അഞ്ചിന്‌

കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…

8 hours ago

കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…

8 hours ago

ബുക്കർ ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വിദ്വേഷ പോസ്റ്റ്: രണ്ടു പേർക്കെതിരെ കേസ്

ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…

8 hours ago

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…

9 hours ago

ജയമഹൽ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…

9 hours ago

സർഗ്ഗധാര ഭാരവാഹികൾ

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്‌ ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട്‌ കൃഷ്ണപ്രസാദ്, സെക്രട്ടറി…

9 hours ago