LATEST NEWS

ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നൂറിലധികം ചിത്രങ്ങളില്‍ ബസന്തി ചാറ്റർജി അഭിനയിച്ചിട്ടുണ്ട്. തഗിണി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഭൂതു, ബോറോണ്‍, ദുർഗ്ഗ ദുർഗേശരി തുടങ്ങിയ ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘ഗീത എല്‍എല്‍ബി’ എന്ന സീരിയലിലാണ് അവർ അവസാനം അഭിനയിച്ചത്. ഈ പരമ്പരയുടെ ചിത്രീകരണത്തിനിടെ ബസന്തി ചാറ്റർജിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്.

SUMMARY: Bengali actress Basanti Chatterjee passes away

NEWS BUREAU

Recent Posts

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…

2 minutes ago

സ്കൂട്ടറിൽ യാത്ര ചെയ്യവെ അബദ്ധത്തിൽ സ്വന്തം തോക്കിൽനിന്ന് വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…

17 minutes ago

ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമം; യുവതി പിടിയിലായി

ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…

37 minutes ago

പഞ്ചസാര ഫാക്ടറിയിൽ യന്ത്രത്തിൽക്കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെളഗാവി ഹുക്കേരിക്കടുത്ത് സംഗേശ്വറില്‍ പഞ്ചസാര ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. സങ്കേശ്വറിലെ ഹിരണ്യകേശി സഹകരണ പഞ്ചസാര ഫാക്ടറിയിലെ…

49 minutes ago

ലാൽബാഗ് പുഷ്പമേളയ്ക്ക് നാളെ തുടക്കം

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലാൽബാഗ് പുഷ്പമേള നാളെ ആരംഭിക്കും. കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര…

1 hour ago

മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ…

2 hours ago