Categories: SPORTSTOP NEWS

വനിതാ പ്രീമിയർ ലീഗ്; ബെംഗളൂരുവിന് സീസണിലെ രണ്ടാം ജയം

വനിത ഐപിഎല്ലില്‍ തുടര്‍ച്ചായി രണ്ടാമത്തെ വിജയവുമായി ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. 47 പന്തില്‍ 81 റൺസുമായി തകര്‍ത്തടിച്ച ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ക്യാപിറ്റല്‍സിനെ തകര്‍ത്തു കളഞ്ഞത്. 22 പന്ത് ബാക്കി നില്‍ക്കേ മിന്നുന്ന വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റൽസ് 19.3 ഓവറില്‍ 141 റണ്‍സാണ് അടിച്ചത്. 22 പന്തില്‍ 34 റണ്‍സെടുത്ത ജമീമ റോഡ്രിഗസ് ആണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. നേരിട്ട ആദ്യ പന്തിൽ ഷഫാലി വെര്‍മ പുറത്തായതോടെ മോശം തുടക്കമായിരുന്ന ഡൽഹിയുടേത്. നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത രേണുക സിംഗ് ആണ് ക്യാപിറ്റല്‍സിനെ തകര്‍ത്തത്. ജോര്‍ജിയ വറ്ഹാമും മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.

അനായാസം റണ്ണടിച്ചാണ്‌ ബെംഗളൂരുവിന്റെ ജയം. ഓപ്പണർമാരായ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയും ഡാനി വ്യാറ്റ്‌ ഹോഡ്‌ജും 10 ഓവറിൽ 102 റണ്ണടിച്ചുകൂട്ടി. സ്‌മൃതി 27 പന്തിൽ അർധസെഞ്ചുറി നേടി. ഹോഡ്‌ജ്‌ 42 റണ്ണെടുത്തു. സ്‌മൃതി 47 പന്തിൽ 81 റൺ നേടി. അതിൽ 10 ഫോറും മൂന്ന്‌ സിക്‌സറുമുണ്ട്‌. ഓപ്പണിങ് കൂട്ടുകെട്ട്‌ 107 റണ്ണടിച്ചു. എല്ലിസെ പെറിയും (7) റിച്ചാഘോഷും (11) വിജയത്തിലെത്തിച്ചു.

TAGS: SPORTS
SUMMARY: RCB Beats DC in wpl yet again

Savre Digital

Recent Posts

‘സ്ട്രോംഗ് റൂമിൽ കൃത്രിമത്വം നടന്നു’: ആരോപണവുമായി തൃണമൂൽ, കൊൽക്കത്തയിൽ നാടകീയരംഗങ്ങൾ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…

13 hours ago

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…

13 hours ago

ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആ​ശു​പ​ത്രി​യു​ടെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ ഏഴ്…

14 hours ago

പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…

14 hours ago

ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ്‌ ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍  കണ്ടെത്തി. മുണ്ട്ഗോഡ്…

15 hours ago

അ​മി​ത​ഭാ​രം: ബോട്ട് നദിയില്‍ മുങ്ങി നാല് മരണം, നിരവധി പേരെ കാണാതായി

ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…

15 hours ago