ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ആരംഭിച്ചു. മെട്രോ റെയിൽവേ സേഫ്റ്റി സൗത്തേൺ സർക്കിൾ കമ്മിഷണർ എ.എം. ചൗധരിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിശോധന 25 വരെ തുടരും. ട്രെയിൻ, ട്രാക്ക്, സിഗ്നലിങ്, സ്റ്റേഷൻ എന്നിവയുടെ സുരക്ഷയാണ് പരിശോധിക്കുന്നത്.
25ന് ബയ്യപ്പനഹള്ളി ഡിപ്പോയിലെ ഓപ്പറേഷൻസ് കൺട്രോൾ സെന്ററിലും പരിശോധന നടക്കും. റെയിൽവേ അനുമതി ലഭിച്ചതിനു ശേഷമാണ് പാതയിൽ സർവീസ് ആരംഭിക്കാനാകുക. ഓഗസ്റ്റ് 15ന് പാതയിൽ സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
16 സ്റ്റേഷനുകളാണ് പാതയിലുള്ളത്. ആർവി റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര, കുട്ലു ഗേറ്റ്, സിങ്ങസന്ദ്ര, ഹൊസ റോഡ്, ബെരടന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, കോനപ്പന അഗ്രഹാര, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസന്ദ്ര എന്നിവയാണ് സ്റ്റേഷനുകൾ.
SUMMARY: Namma Metro’s Yellow Line safety inspection begins from today.
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. പാളത്തിലെ അഞ്ചിടങ്ങളിലാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്.…
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് - ഡൽഹി എയർ ഇന്ത്യ (AI…
ബെംഗളൂരു: സമസ്തയുടെ പോഷക സംഘടനയായ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) ബെംഗളൂരു ജില്ല അഡ്‌ഹോക്ക് കമ്മറ്റി രൂപവത്കരിച്ചു. ജില്ലയിലെ വിവിധ…
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. ജലീൽ പുനലൂർ…
ബെംഗളൂരു: റായ്ച്ചൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മറ്റു 3 പേരുടെ നില ഗുരുതരമാണ്. രമേശ്…
ചെന്നൈ: പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘വേട്ടുവം’ എന്ന തമിഴ് ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് മരിച്ച സ്റ്റണ്ട്…