കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ക്വാർട്ടർ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു എഫ്സി നേരിടും. ഓഗസ്റ്റ് 23ന് കൊൽക്കത്തയിൽ വെച്ചാണ് മത്സരം. സിഐഎസ്എഫിനെ എതിരില്ലാത്ത ഏഴ് ഗോളിന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലെത്തിയത്. മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിനെ 3-2ന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു എഫ്സി ക്വാർട്ടർ ഫൈനലിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിൽ നേടിയിട്ടുള്ളത്.
ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓഗസ്റ്റ് 21ന് വൈകീട്ട് നാലിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ ആർമിയെ നേരിടും. രണ്ടാം ക്വാർട്ടറിൽ വൈകീട്ട് ഏഴിന് ഷില്ലോങ് ലജോങ് എഫ്സി ഇമാമി ഈസ്റ്റ് ബംഗാൾ എഫ്സിയെയും നേരിടും. ഓഗസ്റ്റ് 23ന് മോഹൻ ബഗാൻ പഞ്ചാബ് എഫ്സിയെ നേരിടും. ഇതേ ദിവസം വൈകീട്ട് ഏഴിനാണ് കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരം.
TAGS: SPORTS | KERALA BLASTERS
SUMMARY: Kerala blasters to play against bengaluru fc in durand cup
തൃശൂർ: പോളിംഗ് ബൂത്തിലുണ്ടായ തേനീച്ച ആക്രമണത്തിൽ എട്ടുപേർക്ക് പരുക്ക്. തൃശൂർ വലക്കാവ് സ്കൂളിലെ പോളിംഗ് ബൂത്തിലാണ് വ്യാഴാഴ്ച രാവിലെ തേനീച്ച…
പാലക്കാട്: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ്…
ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും തടയുന്നതിനുള്ള കർണാടക വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ -2025 കർണാടക നിയമസഭയിൽവെച്ചു.…
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) മുപ്പതാം പതിപ്പിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും. 12 മുതൽ 19 വരെ 26…
കൊല്ലം: കൊല്ലം അഞ്ചലിൽ ഓട്ടോയും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച രണ്ട് യുവതികളും…
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. തൃശൂർ, പാലക്കാട്,…