തിരുവനന്തപുരം: മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു. ട്രെയിൻ നമ്പർ 16319/16320 തിരുവനന്തപുരം നോർത്ത് എസ്‌എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസിന് കായംകുളം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു.
ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനില്‍ നിർത്തും. രാജീവ് ചന്ദ്രശേഖർ നിവേദനം നല്‍കിയതിനെ തുടർന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചത്. ദീർഘനാളത്തെ ആവശ്യങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായി റെയില്‍വേ മന്ത്രി, രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തില്‍ വ്യക്തമാക്കി.
കേരളത്തിന്റെയും കർണാടകയുടെയും തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ആഴ്ചയില്‍ രണ്ടുതവണ സർവീസ് നടത്തുന്ന ജനപ്രിയ ട്രെയിനാണ് ഹംസഫർ എക്സ്‌പ്രസ്. രാജ്യറാണി എക്സ്പ്രസ് കേരളത്തിനുള്ളില്‍ ദിവസേന സർവീസ് നടത്തുന്ന ട്രെയിനാണ്. നേരത്തെ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദിക്ക് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു.
സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷ് ആണ് ഇക്കാര്യം അറിയിച്ചത്. പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് നിലവില്‍ ജനശതാബ്ദിക്ക് സ്റ്റോപ്പുള്ളത്.
SUMMARY: Bengaluru Humsafar Express has been allowed to stop at Kayamkulam station and Rajya Rani Express at Karunagappally station.
കോഴിക്കോട്:പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്. കോഴിക്കോട്…
ചെന്നൈ: കരൂർ അപകടത്തില്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം…
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍…
ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ ശനിയാഴ്ച വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് എല്ലാ വിമാന…
കണ്ണൂർ: കണ്ണൂരില്‍ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം രാജേഷ് പി പി. സംഭവത്തില്‍…