രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടല്‍ ഫലം കണ്ടു; ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസിന് കായംകുളം സ്റ്റേഷനിലും രാജ്യറാണി എക്‌സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം: മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചു. ട്രെയിൻ നമ്പർ 16319/16320 തിരുവനന്തപുരം നോർത്ത് എസ്‌എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസിന് കായംകുളം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു.

ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് കരുനാഗപ്പള്ളി സ്റ്റേഷനില്‍ നിർത്തും. രാജീവ് ചന്ദ്രശേഖർ നിവേദനം നല്‍കിയതിനെ തുടർന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചത്. ദീർഘനാളത്തെ ആവശ്യങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായി റെയില്‍വേ മന്ത്രി, രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തില്‍ വ്യക്തമാക്കി.

കേരളത്തിന്റെയും കർണാടകയുടെയും തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച്‌ ആഴ്ചയില്‍ രണ്ടുതവണ സർവീസ് നടത്തുന്ന ജനപ്രിയ ട്രെയിനാണ് ഹംസഫർ എക്സ്‌പ്രസ്. രാജ്യറാണി എക്സ്പ്രസ് കേരളത്തിനുള്ളില്‍ ദിവസേന സർവീസ് നടത്തുന്ന ട്രെയിനാണ്. നേരത്തെ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദിക്ക് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു.

സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷ് ആണ് ഇക്കാര്യം അറിയിച്ചത്. പുലര്‍ച്ചെ 4.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് നിലവില്‍ ജനശതാബ്ദിക്ക് സ്റ്റോപ്പുള്ളത്.

SUMMARY: Bengaluru Humsafar Express has been allowed to stop at Kayamkulam station and Rajya Rani Express at Karunagappally station.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിടി പിരീഡില്‍ കളിക്കാന്‍ പോയി; അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍

പാലക്കാട്: പിടി പീരിഡില്‍ കളിക്കാന്‍ പോയതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഷെട്ടഹള്ളി ബസ്സ്...

നിയമനത്തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നിര്‍ണ്ണായക രേഖകള്‍ കൈമാറി പി എസ് സി

തിരുവനന്തപുരം: വലിയ വിവാദമായ നിയമനത്തട്ടിപ്പ് കേസില്‍ അന്വേഷണസംഘമായ ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകള്‍...

ജന്തര്‍ മന്തറില്‍ പോലീസിന്റെ അപ്രതീക്ഷിത നീക്കം; സോനം വാങ്ങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം...

മംഗളൂരുവില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ബെംഗളൂരു: മംഗളൂരു ബണ്ട്വാളില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി...

കനത്ത മഴ: ദക്ഷിണ കന്നഡയിൽ ഇന്ന് സ്കൂളുകൾക്കും പി.യു. കോളജുകൾക്കും അവധി

മംഗളൂരു: ജില്ലയിൽ ശക്തമായ മഴ തുടരുകയും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അതിശക്തമായ...

ബെംഗളൂരുവിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ വൈദ്യുതി വിതരണ ശൃംഖലകളിൽ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

Related Articles

Popular Categories