ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. വിധാൻസൗധയ്ക്ക് മുന്നിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചടങ്ങില്‍ മുഖ്യാതിഥിയാകും. ചലച്ചിത്രോത്സവ അംബാസഡർ നടന്‍ കിഷോർ കുമാർ, പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ എം. ഡബ്ല്യൂ. ഗോളെബിയക്ക്, നടി പ്രിയങ്ക മോഹന്‍, കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്‌ അധ്യക്ഷന്‍ എം. നരസിംഹലു എന്നിവര്‍ പങ്കെടുക്കും. കർണാടക ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച സിനിമയെക്കുറിച്ചുള്ള അഞ്ചു പുസ്തകങ്ങൾ നടൻ ശിവരാജ്കുമാർ പ്രകാശനം ചെയ്യും. രാത്രി എട്ടിന് ഹിന്ദി സിനിമ ‘പൈർ’ ആണ് ഉദ്ഘാടന ചിത്രം. ഞായറാഴ്ച രാവിലെ മുതല്‍ സിനിമകളുടെ പ്രദർശനം ആരംഭിക്കും.

രാജാജിനഗർ ഒറിയോൺ മാളിലെ 11 സ്‌ക്രീനുകളിലും ഡോ. രാജ്കുമാർ ഭവനിലും സുചിത്ര ഫിലിം സൊസൈറ്റിയിലും കലാവിധര സംഘയിലുമായാണ് പ്രദര്‍ശനങ്ങള്‍. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം സിനിമകളുടെ 400 ഓളം പ്രദര്‍ശനങ്ങളുണ്ടാകും.

എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലിയായി ‘നിർമാല്യം’ പ്രദർശിപ്പിക്കും. ഹോമേജ് ആൻഡ് റിമംബറൻസ് എന്ന വിഭാഗത്തിലാണ് നിർമാല്യം ഉൾപ്പെടുത്തിയത്.

ഏഷ്യൻ, ഇന്ത്യൻ, സമകാലിക ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം. ഫെമിനിച്ചി ഫാത്തിമ, അപ്പുറം, ലെവൽ ക്രോസ്, വിശേഷം എന്നീ മലയാള സിനിമകൾ ഏഷ്യൻ, ഇന്ത്യൻ വിഭാഗങ്ങളിലായി മത്സരിക്കും. എട്ടിനാണ് മേളയുടെ സമാപനം.
<BR>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival begins today

Savre Digital

Recent Posts

ഇറാനെ സഹായിക്കാൻ റഷ്യ സാധ്യമായതെല്ലാം ചെയ്യും; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പുടിൻ

മോസ്കോ: ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്‌ചിയുമായി സെന്റ്…

6 hours ago

സ്മരണിക പ്രകാശനവും അനുമോദനവും

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെന്‍ട്രല്‍ മേഖലയിലെ ഡിആര്‍ഡിഒ പഠനകേന്ദ്രത്തിന്റെ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക 'അപ്പൂപ്പന്‍ താടി'യുടെ…

6 hours ago

അധ്യായം 8 📖 നാട്ടുവഴിയിൽ

 ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   1974 സെപ്റ്റംബർ 24നായിരുന്നു പിആർ…

6 hours ago

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജി കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…

7 hours ago

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: നാലുപേരുടെ മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞു

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…

7 hours ago

ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടറിൽ ആറ് കുട്ടികളുടെ സാഹസിക യാത്ര, മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയ

ബെം​ഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെം​ഗളൂരു ന​ഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…

7 hours ago