ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാള ചിത്രം ലെവൽ ക്രോസ് അടക്കം ആറ് ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെ 51 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. അർഫാസ് അയൂബിന്റെ സംവിധാനത്തിൽ ആസിഫലിയും അമലപോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ലെവൽ ക്രോസ് ഇന്ത്യൻ ചിത്രങ്ങളുടെ മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ഗോവ ചലച്ചിത്രത്സവത്തിൽ ഇന്ത്യൻ പനോരമയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മേളയുടെ നാലാം ദിവസമായ ഇന്നലെ പ്രദര്‍ശിപ്പിച്ച രാജ്കുമാർ പെരിയസ്വാമിയുടെ തമിഴ് ചിത്രം ‘അമരൻ’ പ്രേക്ഷകരെ ഈറനണിയിച്ചു. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ഹൃദയസ്പർശിയായ ജീവിതകഥയാണ് ‘അമരൻ’. ശിവകാർത്തികേയനും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സോഫീസ് ഹിറ്റുകളിലൊന്നാണ്. അമരന്റെ അണിയറ പ്രവർത്തകരുമായുള്ള മുഖാമുഖവും മേളയിലൊരുക്കിയിരുന്നു. സംവിധായകൻ രാജ്കുമാർ പെരിയസ്വാമി അമരന്‍റെ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചു.
ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമ, ഗിരീഷ് കാസറവള്ളിയുടെ ഘടശ്രാദ്ധ, വിദേശ ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 41 സിനിമകള്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചു.
<BR>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival: Malayalam film ‘Level Cross’ to be screened today
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…