ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത വർഷം ജനുവരിയോടെ യുഎസ് കോൺസുലേറ്റ് തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ കോൺസുലേറ്റ് തുറക്കുമെന്ന് നേരത്തെ യുഎസ് പ്രഖ്യാപിച്ചിരുന്നു.
ബെംഗളൂരുവിൽ കോൺസുലേറ്റുകൾ, ഹൈക്കമ്മീഷനുകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ 31 ഓളം നയതന്ത്ര കാര്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ജപ്പാൻ്റെ കോൺസുലേറ്റ് ജനറൽ, ബെൽജിയത്തിൻ്റെ ഹൈക്കമ്മീഷൻ , ഫ്രാൻസ്, ജർമനി, അയർലൻ്റ്, നെതർലാൻഡ്സ്, ഇസ്രായേൽ, കാനഡ, തുടങ്ങിയ വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റ് ജനറൽ, വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ ഹോണററി കോൺസുലേറ്റ്, യുകെ ഹൈക്കമ്മീഷൻ തുടങ്ങിയവ ബെംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ട്.
യുഎസ് കോൺസുലേറ്റ് സ്ഥാപിക്കാനുള്ള തീരുമാനം ബെംഗളൂരുവിൻ്റെ നാഴികക്കല്ലാണെന്ന് തേജസ്വി സൂര്യ എംപി പറഞ്ഞു. വർഷങ്ങളായി ബെംഗളൂരുവിൽ യുഎസ് കോൺസുലേറ്റ് ഇല്ലാത്തതിനാൽ വിസ സേവനങ്ങൾക്കായി ചെന്നൈയിലേക്കോ ഹൈദരാബാദിലേക്കോ പോകേണ്ട സാഹചര്യമുണ്ടായിരുന്നു. യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയുടെ പ്രഖ്യാപനത്തോടെ ദീർഘകാല ആവശ്യം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നന്ദി അറിയിക്കുന്നതായും തേജസ്വി സൂര്യ പറഞ്ഞു.
TAGS: BENGALURU | US CONSULATE
SUMMARY: US Consulate likely to open in Bengaluru next month
കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…
കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ…