ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു സിറ്റി പോലീസ്. മുഖം തിരച്ചറിയാൻ കഴിയാത്തവിധത്തിലുള്ള മാസ്കിനും വിസിൽ ഉപയോഗിക്കുന്നതിനും നഗരത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കുട്ടികൾക്കും കുടുംബങ്ങൾക്കും ആരോചകരമാകുന്ന തരത്തിലുള്ള വിസിലുകളാണ് ചില യുവാക്കൾ ഉപയോഗിക്കുന്നത്. ഇക്കാരണത്താലാണ് നടപടിയെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. കുട്ടികളെയും സ്ത്രീകളെയും ശല്യം ചെയ്യാനായി ചിലർ മുഖം തിരിച്ചറിയാനാകാത്ത മാസ്ക് ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
എന്നാൽ സർജിക്കൽ മാസ്ക് ഉപയോഗിക്കുന്നതിന് വിലക്കില്ല. എട്ടു ലക്ഷത്തോളം പേർ പുതുവത്സര ആഘോഷങ്ങൾക്കായി ബെംഗളൂരു നഗരവീഥികളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനക്കൂട്ടത്തെ നിരീക്ഷിക്കാനായി 10,000 കാമറകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 11,000 പോലീസ് ഉദ്യോഗസ്ഥരെയും നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്.
TAGS: BENGALURU | NEW YEAR
SUMMARY: Bengaluru police strictens curb amid new year in city
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…