കോഴിക്കോട്: നവകേരള ബസ് നാളെ സർവീസ് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 8.30 ന് കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സർവീസ്. 11 സീറ്റുകളാണ് അധികമായി ബസില്‍ ഘടിപ്പിച്ചിരിക്കുന്നത്. നവീകരണം പൂർത്തിയാക്കിയ നവ കേരള ബസ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചിരുന്നു.
രാവിലെ എട്ടു മുപ്പതിന് കോഴിക്കോട് നിന്നും സർവീസ് ആരംഭിക്കുന്ന ബസ് വൈകിട്ട് നാലരയോടെ ബെംഗളൂരുവില്‍ എത്തും. തിരികെ രാത്രി 10 30 ന് യാത്ര തിരിക്കുന്ന ബസ്സ് പിറ്റേ ദിവസം പുലർച്ചെ നാലരയോടെ കോഴിക്കോട് എത്തും. നിലവില്‍ ആദ്യത്തെ മൂന്നുദിവസത്തേക്കുള്ള ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്.
പ്രീമിയം സർവീസ് ആയാണ് നവ കേരള ബസ് ഓടുന്നത്. എസ്‌കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി പകരം മുന്നിലൂടെ കയറാവുന്ന സംവിധാനമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ശൗചാലയം ബസില്‍ നിലനിർത്തിയിട്ടുണ്ട്. കല്‍പ്പറ്റ, സുല്‍ത്താൻബത്തേരി, മൈസൂർ എന്നിവിടങ്ങളിലാണ് ബസ്സിന് സ്റ്റോപ്പ് ഉള്ളത്.
TAGS : NAVAKERALA BUS
SUMMARY : Navakerala bus to start service tomorrow: Kozhikode to Bengaluru at 8.30 am every day
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…
കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…
കണ്ണൂർ: പാനൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബും…
ഡല്‍ഹി: ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്. രാജ്യസഭാ എം.പിമാരായ രാഘവ് ഛദ്ദ, അശോക്…
തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. ശരീരത്തില്‍…
തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്…