ബെംഗളൂരു: ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും ഉടനെത്തുന്നു. ഈ വർഷത്തെ ആദ്യ മഴ അടുത്ത ദിവസങ്ങളിൽ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്‍റെ ഫലമായാണ് നഗരത്തില്‍ മഴ ലഭിക്കുക. നഗരത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായ മൂടൽ മഞ്ഞും അനുഭവപ്പെടും. ജനുവരി 13, 14 ദിവസങ്ങളിൽ നഗരത്തിലെ ആദ്യ മഴ ലഭിച്ചേക്കുമെന്ന് ഐഎംഡി അറിയിച്ചു.
നിലവിൽ ജനുവരിയിലെ ആദ്യ ആഴ്ചയിലെ ദിവസങ്ങളേക്കാൾ കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ താപനില ഉയർന്നിട്ടുണ്ട്. നേരത്തെ ചില ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. ശനിയാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസിനും 17.3 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 17.3 ഡിഗ്രി സെൽഷ്യസും, എച്ച്എഎൽ വിമാനത്താവളത്തിൽ 16.3 ഡിഗ്രി സെൽഷ്യസും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 17 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
TAGS: BENGALURU | WEATHER
SUMMARY: Bengaluru to expect first rain of this season soon
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…