ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി പെയ്ത തുടർച്ചയായ മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിലും മഴ തുടരുവാൻ സാധ്യതയുണ്ടെന്നാണ് ഐഎംഡി അറിയിച്ചത്.
സ്കൈമെറ്റ് വെദറിന്‍റെ റിപ്പോർട്ട് അനുസരിച്ച് ബെംഗളൂരുവിൽ ഡിസംബർ മാസത്തിൽ ആകെ ലഭിക്കുന്ന മഴ ആദ്യ മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വർഷം കിട്ടിക്കഴിഞ്ഞു. ഡിസംബറിൽ ശരാശരി15.7 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ സാധാരണ ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി 80 മി.മി. മഴയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. നിലവിൽ നഗരത്തിൽ നേരിയ മഴ പയിടങ്ങളിലും അനുഭവപ്പെടുന്നുണ്ട്. ഈ നേരിയ ചാറ്റൽ മഴ വരുന്ന നാലു ദിവസങ്ങളിലും കിട്ടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഡിസംബർ 11-നും 13-നും ഇടയിലായിരിക്കും ഇനി മഴ ശക്തമാവുകയെന്നാണ് സ്കൈമെറ്റ് വെദർ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ശൈത്യകാലത്തിന്‍റെ തണുപ്പ് കൂടിയ അവസ്ഥ ബെംഗളൂരുവിൽ തുടരും. ഇക്കാരണത്താൽ തന്നെ പനി, ജലദോഷം, ആസ്ത്മ പോലുള്ള അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണെന്നും ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.
TAGS: BENGALURU | WEATHER
SUMMARY: Bengaluru to get the wettest and coldest weather in upcoming days
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം.…