ബെംഗളൂരു: ബെംഗളൂരുവിൽ ചിലയിടങ്ങളിൽ വേനൽമഴ ആരംഭിച്ചതോടെ ചൂടിന് നേരിയ ആശ്വാസം. ചൊവ്വാഴ്ച മുതൽ നഗരത്തിലെ ചില ഭാഗങ്ങളിൽ നേരിയ മഴ അനുഭവപ്പെട്ടു. ഈ വേനലിലെ ആദ്യ മഴയായാണ് ഇതിനെ കണക്കാക്കുന്നത്. 0.01 മുതൽ 0.49 സെന്റീമീറ്റർ വരെയാണ് നഗരത്തിൽ മഴ രേഖപ്പെടുത്തിയത്. ചില പ്രദേശങ്ങളിൽ, ചാറ്റൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെട്ടിരുന്നു.
നഗരത്തിലും എച്ച്എഎൽ വിമാനത്താവളത്തിലെയും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും പ്രദേശങ്ങളിൽ സാധാരണയിലും താഴെയുള്ള താപനില റിപ്പോർട്ട് ചെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബുധനാഴ്ച ബെംഗളൂരുവിൽ ഭാഗികമായി മേഘാവൃതമായ ആകാശമാണ് അനുഭവപ്പെട്ടത്. കൂടിയ താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
അതേസമയം, വരുന്ന രണ്ട് ദിവസങ്ങള്‍ ബെംഗളൂരുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഐഎംഡി അറിയിച്ചു. മാർച്ച് 20ന് ശേഷം ബെംഗളൂരുവിലും തെക്കൻ കർണാടകയുടെ ചില ഭാഗങ്ങളിലും മഴ ലഭിച്ചേക്കും. വ്യാഴാഴ്ച നഗരത്തിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം. ഇടിമിന്നലിനും സാധ്യതയുണ്ട്. താപനില 19 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
TAGS: BENGALURU | RAIN
SUMMARY: Bengaluru witness slight moderate rain
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…
പട്ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന് മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന് സായി ആണ് മരിച്ചത്.…