ബെംഗളൂരു: ബിഎംടിസിക്കും നമ്മ മെട്രോയ്ക്കും പിന്നാലെ നിരക്ക് വർധന നിർദേശിച്ച് ബെസ്കോം. കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷന് (കെഇആർസി) ഇത് സംബന്ധിച്ച റിപ്പോർട്ട് ബെസ്കോം കൈമാറി. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും വിവിധ ഉൽപ്പന്നങ്ങളുടെ വിലയിലെ സമീപകാല വർദ്ധനവുമാണ് നിരക്ക് വർധനവിന് കാരണമായി ബെസ്കോം ചൂണ്ടിക്കാട്ടുന്നത്.
67 പൈസ (2025-26), 74 പൈസ (2026-27), 91 പൈസ (2027-28) ഉൾപ്പെടെ അടുത്ത മൂന്ന് വർഷത്തേക്ക് യൂണിറ്റിന് ശരാശരി 77.3 പൈസ വർധനിപ്പിക്കാനാണ് ബെസ്കോം ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനെതിരെ വ്യവസായ സംഘടനകൾ, ഉപഭോക്തൃ സംഘടനകൾ, ആർഡബ്ല്യുഎകൾ എന്നിവരുൾപ്പെടെ ആശങ്ക പ്രകടിപ്പിച്ചതായി കെഇആർസി വൃത്തങ്ങൾ പറഞ്ഞു. നിലവിൽ നിർദേശം പരിഗണനയിലാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കെഇആർസി അറിയിച്ചു.
TAGS: BENGALURU
SUMMARY: Bescom needs tariff hike in Bengaluru again
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…