ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ സിറ്റി ക്രൈം ബ്രാഞ്ച് നർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിൽ 5.24 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി സിറ്റി കമ്മീഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു. 9 വിദേശികളടക്കം 16 പേർ അറസ്റ്റിലായി. ബെംഗളൂരുവിൽനിന്നുള്ള രണ്ടുസ്ത്രീകളും ഇവരില്‍ ഉള്‍പ്പെടും. വെള്ളിയാഴ്ച പുലർച്ചെ മുതലാണ് പരിശോധന ആരംഭിച്ചത്. എം.ഡി.എം.എ., കഞ്ചാവ്, ഹൈഡ്രോ കഞ്ചാവ് എന്നിവ അടക്കമുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
മാർത്തഹള്ളി, വിദ്യാരണ്യപുര, മഹാദേവപുര, ഗോവിന്ദപുര, ചാമരാജ്പേട്ട്, എസ്. ആർ. നഗർ, നന്ദിനി ലേഔട്ട്, ബാനസവാടി, വൈറ്റ്ഫീൽഡ്, പരപ്പന അഗ്രഹാര, മാദനായകനഹള്ളി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
നഗരത്തിലെ ഐടി.-ബി.ടി. ജീവനക്കാർ, തൊഴിലാളികൾ എന്നിവർക്ക് വിൽപ്പന നടത്തി വരുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തുവരുകയാണന്നും ഇവര്‍ക്ക് മയക്കുമരുന്നുകള്‍ എത്തിച്ചുനല്‍കുന്ന കണ്ണികളെകുറിച്ച് അന്വേഷണം നടത്തുമെന്നും കമ്മിഷണർ പറഞ്ഞു.
SUMMARY: Big drug bust in Bengaluru; Drugs worth 5.24 crores seized, 16 people including 9 foreigners arrested
ബെംഗളൂരു: ബെളഗാവിയില്‍ യുവതി ദുരഭിമാനക്കൊലക്കിരയായ സംഭവത്തിൽ കുടുംബാംഗങ്ങളായ മൂന്ന് പേര് അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീലാവി…
ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന…
ബെംഗളൂരു: ഹാസൻ ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന്…
കോഴിക്കോട്: മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തില്‍ കിണറ്റില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍…