ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പന്നിയൂർ തുളുവൻകാട് വരാഹമൂർത്തി ക്ഷേത്രത്തിനു സമീപം തറമ്മൽ ബാലൻ – സുജ ദമ്പതികളുടെ മകൻ അഭിജിത്താണ് (24) മരിച്ചത്. ബെംഗളൂരുവിലെ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു അഭിജിത്ത്. ബെംഗളൂരു ലാവ സ്ട്രീറ്റ് ഹൊരട്ടഹരെയിൽ ഈമാസം 17നു രാത്രിയിലായിരുന്നു അപകടം. ബൈക്കിൽ നിന്നു തെറിച്ചുവീണ് പരുക്കേറ്റ അഭിജിത്തിനെ പോലീസ് ആശുപത്രിയിലെത്തിച്ചിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. സഹോദരൻ: അമൽജിത്ത്. മൃതദേഹം ഇന്ന് ചെറുകര പൊതുശ്മശാനത്തിൽ സംസ്കരിക്കും.
SUMMARY: Bike accident. Malayali youth dies after being treated for injuries
ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














