BENGALURU UPDATES

ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്കപകടത്തെ തുടർന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ആന്റണി പെരേരയുടെ മകൻ എൽവിസ് പെരേര (36) ആണ് മരിച്ചത്. ദൊഡ്ഡഗുബ്ബി മെയിൻ റോഡിൽ ഓഗസ്റ്റ് 16-നാണ് അപകടം നടന്നത്. എൽവിസും സുഹൃത്ത് അശ്വിനും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിലൂടെ പാഞ്ഞു വന്ന കുതിരയെ തട്ടി മറിയുകയായിരുന്നു. ഇരുവരും റോഡിലേക്ക് വീണു. പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന എൽവിസിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

ഹെന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച രാത്രിയായിരുന്നു മരണം. എച്ച്എസ്ബിസി ബാങ്കിലെ ഐടി വിഭാഗം ജീവനക്കാരനായിരുന്നു. ദൊഡ്ഡഗുബ്ബിയിലായിരുന്നു താമസം. ഭാര്യ: മേബിൾ. മകൻ: ഈദൻ. മാതാവ്: റൂബി. സഹോദരൻ: എൽവിൻ. സംസ്‌കാരം ശനിയാഴ്ച 11-ന് ബാബുസപാളയ സെയ്ന്റ് ജോസഫ് ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഹെഗ്‌ഡേനഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

SUMMARY: Bike accident; Malayali youth dies after being treated for injuries

NEWS DESK

Recent Posts

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് ഭീഷണി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഭീഷണി സന്ദേശം എത്തിയത്.…

24 minutes ago

മോചനം മൂന്ന് ഘട്ടങ്ങളിലായി; ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ റെഡ് ക്രോസ് ഇസ്രയേൽ സൈനത്തിന് കൈമാറി

ഗാസ സിറ്റി: ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ റെഡ് ക്രോസ് ഇസ്രായേൽ സൈനത്തിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമണ്. വടക്കൻ…

34 minutes ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച്‌ മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്…

51 minutes ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് കുട്ടികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസറഗോഡ് സ്വദേശിയായ ആറ്…

60 minutes ago

കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിഷേധം; കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസില്‍

ഡൽഹി: കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസില്‍ ചേർന്നു. എഐസിസി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിലൂടെ…

3 hours ago

കരൂര്‍ ദുരന്തം സിബിഐ അന്വേഷിക്കും; ഉത്തരവിട്ട് സുപ്രിംകോടതി

ചെന്നൈ: കരൂരില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തം സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി…

4 hours ago