ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. കേസില്‍ ശിക്ഷിക്കപ്പെട്ട രാധേശ്യാം ഭഗവാൻദാസ്, രാജുഭായ് ബാബുലാൽ സോണി എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസിൽ പ്രതികളെ വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
2002ല്‍ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്‌തതാണ് കേസ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ 2022 ഓഗസ്റ്റ് 15ലെ തീരുമാനം 2024 ജനുവരി 8ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കീഴടങ്ങാൻ 11 പ്രതികളോടും കോടതി നിർദേശിച്ചു.
ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധ്യേഷാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വോഹാനിയ, രാജുഭായ് ബാബുലാൽ സോണി, മിതേഷ് ചമൻലാൽ ഭട്ട്, രൂപഭായ് ചന്ദന എന്നിവരായിരുന്നു ഗുജറാത്ത് സർക്കാർ മോചിപ്പിച്ച 11 പ്രതികള്‍. കേസിലെ 11 കുറ്റവാളികൾക്കും ഇളവ് നൽകിയതും അവരെ മോചിപ്പിച്ചതും പ്രതിഷേധത്തിന് കാരണമായിരുന്നു.
TAGS: NATIONAL | SUPREME COURT | BILKIS BANO
SUMMARY: Bilkis Bano case: SC dismisses plea of 2 convicts on Jan 8 verdict, calls it ‘absolutely misconceived’
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…