കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി. സ്ഥലമില്ലാത്തതിനാല്‍ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. ബിന്ദുവിനെ ഒരു നോക്കു കാണാനും ആദരാജ്ഞലി അര്‍പ്പിക്കാനും ഒരു നാട് മുഴുവന്‍ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.
ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മരിച്ച ബിന്ദു.മകള്‍ നവമിയുടെ ശസ്ത്രക്രിയക്കായി കൂട്ടിരിപ്പുകാരിയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയതായിരുന്നു ബിന്ദു. ഇന്നലെ രാവിലെ 11 മണിയോടെ തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു കുടുങ്ങിക്കിടന്നത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധം ഉണ്ടായിരുന്നില്ല.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബിന്ദു മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആദ്യമായി കിട്ടിയ ശമ്പളം ഇന്നലെ അമ്മയുടെ കയ്യിലേല്‍പിക്കാന്‍ കാത്തിരുന്നതാണ് മകന്‍ നവനീത്. എന്നാല്‍ തന്റെ അമ്മയുടെ ചേതനയറ്റ ശരീരമാണ് ആ മകന് കാണേണ്ടിവന്നത്. തനിക്ക് കൂട്ടിരിക്കാന്‍ വന്ന അമ്മ ഇനിയില്ലെന്ന് മകള്‍ നവമിക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.
SUMMARY: Bindu’s funeral is complete
കാസറഗോഡ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ…
കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…
ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര്‍ 1'. ഇന്നലെയാണ് ചിത്രം…
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…