തൃശൂര്‍: അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രമണത്തില്‍ 11 വയസുകാരിക്ക് ഗുരുതര പരുക്ക്. മുണ്ടത്തിക്കോട് തിരുത്തിപറമ്പ് നിലോത്ത് വീട്ടില്‍ പരേതനായ അഷറഫിന്റെയും നേഹയുടെയും മകളായ അമേയക്കാണ് പരുക്കേറ്റത്. പെണ്‍കുട്ടിയുടെ മുഖത്തും പുറത്തും കൈ കാലുകളിലും നെഞ്ചിലും നായയുടെ കടിയേറ്റു.
കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടിയും സഹോദരിയും കൂട്ടി വീടിന്റെ ഗേറ്റ് പൂട്ടാന്‍ പോയപ്പോള്‍ പാഞ്ഞുവന്ന നായ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ചേച്ചി നായയെ ബഹളംവച്ചും വടി എടുത്തും ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ നായ ചേച്ചിയേയും ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെനേരത്തെ മല്‍പ്പിടത്തത്തിനുശേഷം പരുക്കേറ്റ പെണ്‍കുട്ടി തന്നെ നായയെ എടുത്തെറിയുകയായിരുന്നു. അമ്മ നേഹ എത്തിയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ നോക്കിയെങ്കിലും കുട്ടിക്ക് രക്ത സമ്മര്‍ദം കൂടിയതിനാല്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താന്‍ ആകുമെന്നാണ് പീഡിയാട്രിക് സര്‍ജന്‍ പറഞ്ഞത്. നാലുമാസം മുമ്പാണ് പനിയും ന്യൂമോണിയയും ബാധിച്ച് പെണ്‍കുട്ടിയുടെ പിതാവ് അഷറഫ് മരിച്ചത്.
TAGS : THRISSUR
SUMMARY : Bitten by a neighbor’s pet dog; 11-year-old girl seriously injured
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…