Thursday, March 5, 2026
30.7 C
Bengaluru

ബി.ജെ.പി. എം.എൽ.എ. ബൈരതി ബസവരാജ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ റിയൽ എസ്റ്റേറ്റ് വ്യാപാരി കൊലചെയ്യപ്പെട്ട കേസിൽ കർണാടക ബി.ജെ.പി. എം.എൽ.എ.യും മുൻമന്ത്രിയുമായ ബൈരതി ബസവരാജ് അറസ്റ്റിൽ. ഒളിവിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി ഏഴോടെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തിയപ്പോൾ സി.ഐ.ഡി. അറസ്റ്റുചെയ്യുകയായിരുന്നു.

ബെംഗളൂരുവിലെ ഹലസൂരുവിലുള്ള ഗുണ്ടാനേതാവു കൂടിയായ ബിക്ലു ശിവ കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. കേസിലെ അഞ്ചാംപ്രതിയാണ് ബസവരാജ്. കേസിൽ മുൻകൂർജാമ്യത്തിനായി വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇതിൽ പരാജയപ്പെട്ടതോടെയാണ് അന്വേഷണോദ്യോഗസ്ഥർക്ക് പിടികൊടുക്കാനുറച്ച് ബെംഗളൂരുവിൽ തിരിച്ചെത്തിയത്. വൈകിട്ട് 6.45ന് അഹമ്മദാബാദിൽ നിന്നുള്ള വിമാനത്തിൽ ബെംഗളൂരു വിമാനത്താവളത്തിൽ ബസവരാജ് വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയും ജനപ്രതിനിധികളുടെ പ്രത്യേക കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി ജാമ്യാപേക്ഷ മടക്കിയിരുന്നു

ബെംഗളൂരു കെ.ആർ.പുരം മണ്ഡലത്തിലെ എം.എൽ.എ.യാണ് ബൈരതി ബസവരാജ്. 2025 ജൂലൈ 15ന് ഭാരതിനഗറിലെ വീട്ടിൽ വെട്ടിവെച്ചാണ് ബിക്ലു ശിവ കൊല്ലപ്പെട്ടത്. ബസവരാജിന്റെ അടുത്ത അനുയായി ജഗദീഷ് പത്മനാഭയുമായുള്ള ഗുണ്ടാ കുടിപ്പകയാണ് ശിവപ്രകാശിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ മറ്റു പ്രതികളുമായി ബസവരാജ് നടത്തിയ പണമിടപാടുകളുടെ തെളിവുകൾ നേരത്തെ സിഐഡിക്കു ലഭിച്ചിരുന്നു.
SUMMARY: BJP MLA Byrati Basavaraj arrested

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രാവിലെ ട്യൂഷന് പോകാത്തതിന് വഴക്ക് പറഞ്ഞു; ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ്...

ഖമനയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാൻ എംബസിയിൽ വിദേശകാര്യ സെക്രട്ടറി നേരിട്ടെത്തി

ന്യൂഡൽഹി: യു.എസ് ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ്...

ഇത്തവണ ജലമേള ഓണാഘോഷങ്ങള്‍ക്കൊപ്പം; 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആ​ഗസ്ത് 22ന്

ആലപ്പുഴ : 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആ​ഗസ്ത് 22ന് നടത്താൻ നെഹ്റുട്രോഫി...

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരുവിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും...

ജസ്‌ലിയായുടെ മരണം; ഡോ. സിറിയക് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ഥിനി ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ.സിറിയക്...

Topics

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരുവിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും...

വൈറ്റ് ടോപ്പിംഗ് പ്രവൃത്തികള്‍; എംജി റോഡിലെ ട്രിനിറ്റി സർക്കിൾ മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈറ്റ് ടോപ്പിംഗ് പ്രവൃത്തികളുടെ ഭാഗമായി എംജി റോഡിലെ ട്രിനിറ്റി സർക്കിൾ...

വേനൽച്ചൂട്; സൂര്യാഘാത മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവിലടക്കം സംസ്ഥാനത്ത് വേനൽച്ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിനുള്ള മുന്നറിയിപ്പുമായി...

ജ്ഞാനഭാരതി റോഡ് ഇന്ന് മുതൽ 42 മണിക്കൂർ അടച്ചിടും

ബെംഗളൂരു: റെയിൽവേ പാലത്തിലെ സ്റ്റീൽ ഗർഡറുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജ്ഞാനഭാരതി മെയിൻ...

ആന്ധ്രയില്‍ വാഹനാപകടം; ബെംഗളൂരുവിൽ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ബെംഗളൂരു: ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ ബെംഗളൂരുവിൽ നിന്നുള്ള ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക്...

ബെംഗളൂരുവിൽ മൂന്ന് നില കെട്ടിടത്തില്‍ തീപ്പിടിത്തം; വീട്ടമ്മ മരിച്ചു, ഭർത്താവും മകനും അമ്മയും പരുക്കുകളോടെ രക്ഷപ്പെട്ടു

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ഗായത്രി നഗറില്‍ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ...

ബെംഗളൂരുവില്‍ 12 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; രണ്ടു മലയാളികള്‍ അറസ്റ്റില്‍ 

ബെംഗളൂരു: ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) നാർക്കോട്ടിക് കൺട്രോൾ...

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം; ബെംഗളൂരുവില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 42 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെ തുടര്‍ന്നുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം ബെംഗളൂരു...

Related News

Popular Categories

You cannot copy content of this page