തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ബുധനാഴ്ച അര്‍ധരാത്രി 12ന് ആരംഭിച്ച പണിമുടക്ക് സംസ്ഥാനത്ത് ബന്ദിന് സമാനമായ അവസ്ഥയാണ് സൃഷ്ടിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യാപാര സ്ഥാനപങ്ങളും അടഞ്ഞുകിടന്നു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ടാക്സികളും സർവീസ് നടത്തിയില്ല.
ചിലയിടങ്ങളില്‍ സമരക്കാരും ജോലിക്കെത്തിയവരും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലെത്തി. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഡയസ്നോണ്‍ പ്രഖ്യാപിച്ചെങ്കിലും സെക്രട്ടേറിയറ്റിലെ ഹാജര്‍ നില കുറവായിരുന്നു. 4,600ലധികം ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ 496 പേര് മാത്രമാണ് ഹാജരായത്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കോണ്‍ഗ്രസ്സ് അനുകൂല സംഘടന പണിമുടക്കില്‍ പങ്കെടുത്തില്ല.
റെയിൽവേ സ്റ്റേഷനുകളിലെത്തിയ പലരും തുടർ യാത്രയ്ക്ക് സൗകര്യമില്ലാതെ ബുദ്ധിമുട്ടിലായി. കെഎസ്ആർടിസി സർവീസുകൾ നടത്തിയില്ല. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ വളരെ കുറിച്ചു ജീവനക്കാർ മാത്രമേ എത്തിയുള്ളൂ. 10.6 ശതമാനം ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ഇന്നലെ ജോലിക്ക് എത്തിയത്.
തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനിൽനിന്ന് ലോക്ഭവനു മുന്നിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.
SUMMARY: All India strike; Complete in Kerala; Isolated clashes















