ഗാന്ധിനഗർ: ഗുജറാത്ത് ബനസ്കന്തയിൽ പടക്കനിർമാണശാലയിലെ സ്ഫോടനത്തിൽ 13 പേർ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു. ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന് സൂചന.
രാവിലെ 9:45 ഓടെ ഒരു വലിയ സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീഴുകയായിരുന്നു. ഫാക്ടറിയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ബനസ്കന്ത കളക്ടർ മിഹിർ പട്ടേൽ പറഞ്ഞു. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണ്. സ്ഫോടനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ പുരോഗമിക്കുകയാണ്. ഉച്ചക്ക് 12 മണിയോടു കൂടിയായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
<br>
TAGS : FIRE CRACKERS | GUJARAT | BLAST
SUMMARY : Blast at firecracker factory in Gujarat; 13 death
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…