ഡ്യൂറാന്‍ഡ് കപ്പിലെ വിജയം ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത എട്ടു ഗോളിനാണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്. വയനാട് ദുരന്തത്തില്‍ അനുശോചിച്ച് കറുത്ത ബാന്‍ഡ് അണിഞ്ഞായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മത്സരം കളിച്ചത്.
വയനാട്ടിലെ ജനതയുടെ ദുഖത്തിനൊപ്പമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു ഇത്. എല്ലാവർക്കും ഒരുമിച്ച് നില്‍ക്കാമെന്നും ഒരുമിച്ച് അതിജീവിക്കാമെന്നും ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കൊപ്പം കോച്ചിംഗ് സ്റ്റാഫ് ഉള്‍പ്പെടെ കറുത്ത ബാന്‍ഡ് ധരിച്ചിരുന്നു.
മത്സരത്തില്‍ മിന്നും ഗോളുകള്‍ പിറന്നപ്പോഴും ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ താരങ്ങള്‍ വെട്ടിച്ചുരുക്കി. താരങ്ങള്‍ ആകാശത്തേക്ക് വിരല്‍ചൂണ്ടി തങ്ങളുടെ പ്രാര്‍ത്ഥനകള്‍ വയനാടിനൊപ്പമുണ്ടെന്നും വ്യക്തമാക്കി. മത്സരം തുടങ്ങും മുമ്പ് തന്നെ തങ്ങള്‍ വയനാടിനൊപ്പമെന്ന് ബാസ്റ്റേഴ്‌സ് അറിയിച്ചിരുന്നു.
ഡ്യൂറാന്‍ഡ് കപ്പിലെ ആദ്യ മത്സരത്തില്‍ പുതിയ പരിശീലകന്‍ മികേല്‍ സ്റ്റോറെയുടെ കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. അഡ്രിയന്‍ ലൂണയായിരുന്നു നായകന്‍. പെപ്രയും നോഹയും ഹാട്രിക് നേടി. ഇഷാന്‍ പണ്ഡിതയ്ക്ക് ഇരട്ട ഗോളും നേടാനായി.
TAGS: SPORTS | KERALA BLASTERS
SUMMARY: Durand Cup: Kerala Blasters drown Mumbai City in a glut of goals, dedicate for wayanad
കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…
തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി…
ഡൽഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി…
ബെംഗളുരു: ചിക്കബെല്ലാപുരയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു. കാസറഗോഡ് മധൂർ പട്ല സ്വദേശിനി ഫാത്തിമ ബീഗം…
ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ മേഖലയിൽ അതുല്യമായ സേവനം അനുഷ്ഠിച്ചതിനുള്ള അംഗീകാരമായി ചിൽഡ്രൻസ്…