ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ബിഎംആർസിഎൽ. ഏറ്റെടുത്ത ജോലികൾ തീർപ്പാക്കണം 3044 കോടി രൂപ ബിഎംആർസിഎൽ വായ്പ എടുത്തു. ജർമൻ കമ്പനിയായ കെഎഫ്‌ഡബ്ല്യുവും ബിഎംആർസിഎല്ലും തമ്മിൽ വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവെച്ചു.
പിങ്ക് ലൈൻ ആണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്. നഗരത്തിൻ്റെ ഗതാഗത സംവിധാനത്തിൽ നിർണായകമാകുമെന്ന പിങ്ക് ലൈൻ നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ മെട്രോ പാതയായി മാറും. 2025ൽ പദ്ധതി പൂർത്തിയാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും നിർമാണ പ്രവൃത്തികൾ വൈകിയതിനാൽ 2026 ഡിസംബറിൽ പാത പൂർണമായി തുറക്കുക. 12 ഭൂഗർഭ സ്റ്റേഷനുകളും 6 എലവേറ്റഡ് സ്റ്റേഷനുകളും ഉൾക്കൊള്ളുന്ന 21.26 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പിങ്ക് ലൈൻ.
75.06 കിമീ മെട്രോ ഫേസ് 2 പ്രോജക്ടായ പിങ്ക് ലൈനിലെ 26 ടിബിഎമ്മുകളും 100 ശതമാനം ടണലിങ് പ്രവൃത്തികളും പൂർത്തിയാക്കി. പദ്ധതിയുടെ ഭാഗമായ ആദ്യ ടിബിഎം ഉർജ ആണ്. ഭദ്ര, വരദ, അവ്നി, ഊർജ, ലവി, വിന്ധ്യ, വാമിക, രുദ്ര, തുംഗ എന്നീ ടിബിഎമ്മുകളാണ് പദ്ധതിയുടെ ഭാഗമായത്.
ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 18 സ്റ്റേഷനുകളാണ് പാതയിലുള്ളത്. പിങ്ക് ലൈൻ രണ്ട് ഘട്ടങ്ങളിലായാണ് തുറക്കുക. കലേന അഗ്രഹാര മുതൽ തവരെകെരെ വരെയുള്ള 7.5 കിലോമീറ്റർ ദൈർഘ്യം 2025 ഡിസംബറോടെ തുറക്കും. ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള ഭൂഗർഭ ഭാഗം 2026 ഡിസംബറോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി.
TAGS: BENGALURU | NAMMA METRO
SUMMARY: Rs 3,000-crore loan for Bengaluru Namma Metro Phase 2, gets quick reboost
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ…
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…