ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധിച്ചേക്കും. ഇത് സംബന്ധിച്ച തീരുമാനം ഉടൻ അന്തിമമാക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോയുടെ വർധിച്ചുവരുന്ന പ്രവർത്തന ചെലവ് കണക്കിലെടുത്താണ് തീരുമാനം. ഒക്‌ടോബർ 3 മുതൽ ഒക്ടോബർ 8 വരെ യാത്രാനിരക്ക് പരിഷ്‌കരണം സംബന്ധിച്ച് ബിഎംആർസിഎല്ലിൻ്റെ ചാർജ് ഫിക്സേഷൻ കമ്മിറ്റി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു.
നിലവിൽ നമ്മ മെട്രോയിൽ 10 രൂപ മുതൽ 60 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. പുതിയ നിർദ്ദേശം നടപ്പിലാക്കിയാൽ നിരക്ക് 20 ശതമാനം വർധിച്ചേക്കും. മിനിമം നിരക്ക് 10 രൂപയിൽ നിന്ന് 15 രൂപയായും പരമാവധി നിരക്ക് 60 രൂപയിൽ നിന്ന് 75 രൂപയായും വർധിപ്പിക്കും.
മെട്രോ നെറ്റ്‌വർക്കിൻ്റെ വർധിച്ചുവരുന്ന പ്രവർത്തന, അറ്റകുറ്റപ്പണി ചെലവുകളാണ് നിരക്ക് വർധനയുടെ പ്രധാന കാരണം. കൂടുതൽ ആളുകൾ മെട്രോയെ ആശ്രയിക്കുന്നതിനാൽ പ്രവർത്തനങ്ങൾ സുസ്ഥിരമായി നിലനിർത്താൻ നിരക്ക് വർധന അനിവാര്യമാണെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. എന്നാൽ നിരക്ക് വർദ്ധന പൊതുജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro to hike its fare price soon
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…