ബെംഗളൂരു : ഇരുമ്പയിര് കടത്തുകേസിൽ കോടതി തടവുശിക്ഷ വിധിച്ചതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി കാർവാർ എം.എൽ.എ. സതീഷ്‌കൃഷ്ണ സെയിൽ. ബെംഗളൂരു പ്രത്യേകകോടതിയുടെ വിധി തടഞ്ഞുവെക്കാനുള്ള ഇടക്കാല ഉത്തരവിടണമെന്നും ജാമ്യമനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയത്. ഹർജി പരിഗണിച്ച കോടതി കേസന്വേഷിച്ച സി.ബി.ഐ.ക്ക് നോട്ടീസയച്ചു. ഹർജി വാദംകേൾക്കാൻ 13-ലേക്ക് മാറ്റി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി.
ആറുകേസുകളിലായി ഏഴുവർഷംവീതം തടവിനാണ് സതീഷ്‌കൃഷ്ണ സെയിലിനെ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതി കഴിഞ്ഞമാസം 26-ന് ശിക്ഷിച്ചത്. ശിക്ഷയെത്തുടർന്ന്, ഭരണഘടനയുടെ ആർട്ടിക്കിൾ 190(3) പ്രകാരം രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചതിനാൽ സതീഷ് കൃഷ്ണ സെയിലിൻ്റെ എംഎൽഎ സ്ഥാനവും റദ്ദാക്കപ്പെട്ടു.
ശ്രീ മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നകമ്പനിയുടെ മാനേജിങ് ഡയറക്ടറായ സതീഷിനെക്കൂടാതെ പോർട്ട് ഡെപ്യൂട്ടി കൺസർവേറ്ററായിരുന്ന മഹേഷ് ജെ. ബിലിയെ, വിവിധ ഖനന കമ്പനികളുടെ ഉടമകളായ ചേതൻ ഷാ, കെ.വി. നാഗരാജ്, കെ.വി.എൻ. ഗോവിന്ദരാജ്, കെ. മഹേഷ് കുമാർ, പ്രേംചന്ദ് ഗാർഗ് എന്നിവരായിരുന്നു പ്രതികൾ. ഇവരും ശിക്ഷാവിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
2009-10 -ല്‍ ഉത്തര കന്നഡ ജില്ലയിലെ ബെളകെരെ തുറമുഖത്ത് വനംവകുപ്പ് പിടിച്ചിട്ട അഞ്ച് ലക്ഷം മെട്രിക് ടൺ ഇരുമ്പയിരിൽ 1.29 ലക്ഷം മെട്രിക് ടൺ ഇരുമ്പയിര് പ്രതികൾ മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്.
<BR>
TAGS : KARWAR MLA SATISH SAIL
SUMMARY : Punishment in iron ore smuggling case; Satish krishna SaIl moves to High Court
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…