BENGALURU UPDATES

ബെംഗളൂരുവിന്റെ വിദൂര ഭാഗങ്ങളിലേക്ക് ഇനി വേഗത്തിൽ എത്താം; എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന വിധത്തില്‍ എക്സ്പ്രസ് ബസുകൾ ആരംഭിച്ച്  ബിഎംടിസി (മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ). വെള്ളിയാഴ്ച രാവിലെ ശാന്തിനഗർ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പുതിയ ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. എക്സ്പ്രസ് ബസുകൾക്ക് നിലവിൽ നഗരത്തിൽ സർവീസ് ചെയ്യുന്ന ബിഎംടിസി ബസുകളെ അപേക്ഷിച്ച് സ്റ്റോപ്പുകൾ കുറവായിരിക്കും. സാധ്യമായ സ്ഥലങ്ങളിലെല്ലാം മേൽപ്പാലങ്ങൾ ഉപയോഗിക്കുന്നതിനാല്‍ യാത്രാസമയം കുറയുകയും ചെയ്യും.

കെമ്പെഗൗഡ ബസ് സ്റ്റാൻഡ്, ബനശങ്കരി ടിടിഎംസി എന്നിവിടങ്ങളിൽ നിന്ന് അത്തിബലെ, ദേവനഹള്ളി, ഹരോഹള്ളി, നെലമംഗല എന്നിവിടങ്ങളിലേക്കുള്ള എക്സ്പ്രസ് സര്‍വീസുകള്‍ മന്ത്രി പ്രഖ്യാപിച്ചു. ജൂൺ 21 മുതൽ ഇവ സര്‍വീസ് ആരംഭിക്കും.

ബസ് നമ്പർ പുറപ്പെടുന്ന സ്ഥലം എത്തിച്ചേരുന്ന സ്ഥലം ആകെ സര്‍വീസുകള്‍
Ex-KBS-3A കെമ്പെഗൗഡ ബസ് സ്റ്റാൻഡ് അത്തിബലെ 10
Ex-600F ബനശങ്കരി ടിടിഎംസി അത്തിബലെ 10
Ex-298M കെമ്പെഗൗഡ ബസ് സ്റ്റാൻഡ് ദേവനഹള്ളി 10
Ex-213V ബനശങ്കരി ടിടിഎംസി ഹരോഹള്ളി 8
Ex-258C കെമ്പെഗൗഡ ബസ് സ്റ്റാൻഡ് നെലമംഗല 10

 

48 ഷെഡ്യൂളുകളാണ് ഏര്‍പ്പെടുത്തിയത്. 20 മുതൽ 30 മിനിറ്റ് വരെ ഇടവേളകളിൽ ഇവ സര്‍വീസ് നടത്തും ‘എക്സ്പ്രസ് ഓർഡിനറി സർവീസസ്’ എന്ന പേരില്‍ എക്സ്പ്രസ് ബസ് സര്‍വീസിനായി 1,500 രൂപയുടെ (ടോൾ കൂടാതെ) പുതിയ പ്രതിമാസ പാസും  ബിഎംടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

SUMMARY: BMTC launches express services in Bengaluru

 

NEWS DESK

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

7 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

7 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

7 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

8 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

8 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

9 hours ago