BENGALURU UPDATES

പുതിയ 5 റൂട്ടുകളിൽ സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി. 23 പുതിയ ബസുകളാണ് നിരത്തിലിറക്കിയത്. നമ്മ മെട്രോ ടിക്കറ്റ് നിരക്ക് ഉയർത്തിയതോടെ ബസുകളിൽ തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നടപടി. പുതിയ ബസുകളുടെ നമ്പറും റൂട്ടും.

301 ബി നമ്പറിലുള്ള ബസ് ശിവാജിനഗറിൽ നിന്ന് കോൾസ് പാർക്ക്, മാരുതി സേവാനഗർ, ബാനസവാടി, ഹൊറമാവ് ഔട്ടർറിങ് റോഡ് വഴി കൽക്കെരെയിലെത്തും. പ്രതിദിനം 2 ബസുകൾ സർവീസ് നടത്തും.
301 സി- കെ ചന്നസന്ദ്രയിൽ നിന്ന് കൽകെരെ, ജയന്തിനഗർ സിഗ്നൽ വഴി ഹൊറമാവു ഔട്ടർ റിങ് റോഡിലേക്ക്. പ്രതിദിനം 2 ബസുകൾ.
328-എച്ച്എസ്- ബുദ്ദിഗെരെ ക്രോസിൽ നിന്ന് സീഗേഹള്ളി ക്രോസ്, കാടുഗോഡി, വർത്തൂർ, ദൊമ്മസന്ദ്ര വഴി സർജാപുരയിലേക്ക്. പ്രതിദിനം 4 ബസുകൾ.
221-കെഎം- കെങ്കേരി ടിടിഎംസിയിൽ നിന്ന് കൊമ്മഘട്ടെ, സുലികേരെ, ഗുലഗഞ്ചനഹള്ളി ക്രോസ്, താവരക്കെരെ, ചോലനായകനഹള്ളി, ശാനുഭോഗനഹള്ളി, താഗചഗുപ്പെ, രംഗനാഥപുര വഴി മാഗഡി ബസ് സ്റ്റേഷനിലേക്ക്. പ്രതിദിനം 8 ബസുകൾ.
238വിബി- മജസ്റ്റിക്കിൽ നിന്നു സുജാത ടാക്കീസ്, വിജയനഗർ, ചന്ദ്രലേഔട്ട്, നാഗരഭാവി സർക്കിൾ, ഐടിഐ ലേഔട്ട്, മുദ്ദയാനപാളയ, ആർടിഒ ഓഫിസ് വിശേശ്വരയ്യ ലേഔട്ട് വഴി ഉപകാർ ലേഔട്ടിലേക്ക്. പ്രതിദിനം 7 ബസുകൾ.

SUMMARY: BMTC launches five non AC bus services

WEB DESK

Recent Posts

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം. ഹെബ്ബാൾ ക്രിമറ്റോറിയത്തിൽ സംസ്ഥാന സർക്കാരിന്‍റെ പൂര്‍ണ ഔദ്യോഗിക…

4 hours ago

നേപ്പാളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ : 51 മരണം

കാഠ്മണ്ഠു: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നേപ്പാളിൽ കനത്ത നാശനഷ്ടമുണ്ടാക്കി. ഇതുവരെ 51 പേർ മരിച്ചു. തുടർച്ചയായി ശക്തമായ…

4 hours ago

രാഷ്ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമല ദർശനത്തിനെത്തും

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്.…

5 hours ago

യുക്രൈനിൽ വീണ്ടും റഷ്യൻ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം. ഞായറാഴ്ച്ച നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.…

5 hours ago

‘ലാൽ സലാമെന്ന പേര് അതിബുദ്ധി’; മോഹന്‍ലാലിനെ ആദരിച്ച ചടങ്ങിനെ വിമർശിച്ച് ജയന്‍ ചേര്‍ത്തല

ആലപ്പുഴ: ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാൽ സലാം' പരിപാടിക്കെതിരെ വിമർശനവുമായി നടനും…

6 hours ago

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സാഹിത്യസായാഹ്നം

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷത്തോടനുബന്ധിച്ചു സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. കവിയും, നോവലിസ്റ്റും, പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ "നവസാഹിത്യവും…

7 hours ago