▪️ ബെംഗളൂരുവിലെ 125 എഴുത്തുകാരുടെ രചനകളടങ്ങിയ 'സുരഭിലം' രചനാസമാഹാരം പ്രകാശനം ചെയ്യുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് ‘സർഗ്ഗസംഗമം’. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി എഴുത്തുകാരുടെയും സാംസ്കാരിക പ്രവര്‍കരുടെയും ഒത്തുകൂടല്‍ അക്ഷരാര്‍ത്ഥത്തില്‍ ബെംഗളൂരുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മലയാള സാഹിത്യ സാംസ്കാരിക സമ്മേളനമായി മാറി. സാഹിത്യത്തെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന ഒന്നായിതീര്‍ന്നു ഇന്നത്തെ ഒത്തുചേരല്‍. കഴിഞ്ഞവർഷം ദൂരവാണിനഗർ കേരളസമാജത്തിന്റെ ജുബിലീ സ്കൂളിൽ തുടക്കം കുറിച്ച സർഗ്ഗസംഗമത്തിന്റെ രണ്ടാമധ്യായമാണ് ഇന്ന് നടന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. 125 എഴുത്തുകാരുടെ രചനകളടങ്ങിയ 510 പേജുകളുള്ള ‘സുരഭിലം’ എന്ന രചനാസമാഹാരം ചടങ്ങിൽ ആലങ്കോട് പ്രകാശനം ചെയ്തു. അനുരാധ നാലപ്പാട് ആദ്യപ്രതി സ്വീകരിച്ചു.
കെ. ആർ കിഷോർ പുസ്തക പരിചയം നടത്തി.
കേരളസമാജം അധ്യക്ഷൻ എം ഹനീഫ്, സമാജം സെക്രട്ടറി റജികുമാർ, മുൻ ഡി.ജി.പി മാരായ എ ആർ ഇൻഫാന്റ്, ജിജാ ഹരിസിംഗ്, ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ഫോറം അധ്യക്ഷൻ സതീഷ് തോട്ടശേരി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, സി.പി. രാധാകൃഷ്ണൻ, ദൂരവാണിനഗർ കേരള സമാജം അധ്യക്ഷൻ മുരളീധരൻ നായർ, പീറ്റർ ജോർജ്, പി.ദിവാകരൻ, ഗോപകുമാർ ഐ.ആർ.എസ്, എന്നിവരും ഇ.സി.എ ഭാരവാഹികളായ അധ്യക്ഷൻ വേണു രവീന്ദ്രൻ, സെക്രട്ടറി ജയരാജ് മേനോൻ, ഇ സി എ സാഹിത്യവേദി ചെയർമാൻ സഞ്ജയ് അലക്സ് തുടങ്ങി എഴുത്തുകാർ, സാഹിത്യാസ്വാദകർ എന്നിവര്‍ പങ്കെടുത്തു
വേണു രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ് കെ നായർ സ്വാഗതവും ഡോ. സുഷമാ ശങ്കർ നന്ദിയും പറഞ്ഞു. തങ്കച്ചൻ പന്തളമായിരുന്നു നിരൂപകൻ. പുസ്തകമേള, പുസ്തക പ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിവ സർഗ്ഗസംഗമത്തിന്റെ ഭാഗമായി നടന്നു. വിഷ്ണുമംഗലം കുമാർ ചെയർമാനും, എസ്.കെ നായർ ജനറൽ കൺവീനറും, ഡോ. സുഷമ ശങ്കർ കോർഡിനേറ്ററുമായ 21 അംഗ സംഘാടക സമിതിയാണ് സർഗ്ഗസംഗമത്തിന് നേതൃത്വം നൽകിയത്.
SUMMARY: ‘Sarggasangamam’; The gathering of writers in Garden city was a unique experience
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര്‍ നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന് രാജന് പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍…