ബെംഗളൂരു: ഉഡുപ്പിയിലെ കോഡിബെൻഗ്രെ ബീച്ചിന് സമീപത്തുണ്ടായ ബോട്ട് അപകടത്തിൽ മൈസൂരു സ്വദേശികളായ മൂന്നു വിനോദസഞ്ചാരികൾ മരിച്ചു. സരസ്വതിപുരത്തെ ശങ്കരപ്പ (22), സിന്ധു (23), ദിശ (26) എന്നിവരാണ് മരിച്ചത്. വിനോദയാത്രക്കായി ഉഡുപ്പിയിൽ എത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ ധർമരാജ് (26) ആശുപത്രിയിൽ ചികിത്സയിലാണ്. മൈസൂരുവിലെ കോൾ സെന്ററിൽ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ട നാലുപേരും.
കോഡിബെൻഗ്രെ ഡെൽറ്റ ബീച്ചിൽനിന്ന് കടൽയാത്രക്കായി ഇവർ കയറിയ ടൂറിസ്റ്റ് ബോട്ട് നദി-കടൽ സംഗമസ്ഥാനമായ ഹംഗരകട്ട കപ്പൽ നിർമാണ മേഖലക്ക് സമീപം പെട്ടെന്ന് മറിയുകയും 14 യാത്രക്കാരും വെള്ളത്തിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
സമീപത്തുള്ള ബോട്ടുകളിലെ ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രക്ഷപ്പെടുത്തിയവരില്‍ നാലുപേരുടെ നില ഗുരുതരമായതിനാൽ അവരെ ഉടൻ ഉഡുപ്പിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും.മൂന്നുപേരെ രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ കേസ് എടുത്ത മാൽപെ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
SUMMARY: Boat accident in Udupi; Three tourists from Mysore die
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം…
കൊച്ചി: സന്നിധാനത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി എടുത്തു. ദേവസ്വം വിജിലൻസ് എസ് പി ഇന്ന്…
ബെംഗളൂരു: കർണാടകയിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കി വിബി-ജി റാംജി…
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരളത്തിലെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന്…
തിരുവനന്തപുരം: 2024ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് ഏറോനോട്ടിക്കൽ സിസ്റ്റംസ് (ഡിആർഡിഒ) മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസിനെ തിരഞ്ഞെടുത്തു.…
ബെംഗളൂരു: വനിതാ മുനിസിപ്പൽ കമ്മിഷണറെ ഫോണിൽ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കോൺഗ്രസ് നേതാവ് രാജീവ് ഗൗഡ അറസ്റ്റിൽ. സിദ്ദലഘട്ട…