ഉഡുപ്പിയിൽ ബോട്ടപകടം; മൈ​സൂ​രുവില്‍ നിന്നുള്ള മൂന്ന് വിനോദ സഞ്ചാരികൾ മരിച്ചു

ബെംഗളൂരു: ഉ​ഡു​പ്പിയിലെ കോ​ഡി​ബെ​ൻ​ഗ്രെ ബീ​ച്ചി​ന് സ​മീ​പത്തുണ്ടായ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൈ​സൂ​രു സ്വദേശികളായ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു. സ​ര​സ്വ​തി​പു​രത്തെ ശ​ങ്ക​ര​പ്പ (22), സി​ന്ധു (23), ദി​ശ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​നോ​ദ​യാ​ത്ര​ക്കാ​യി ഉ​ഡു​പ്പി​യി​ൽ എ​ത്തി​യ 14 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ ധ​ർ​മ​രാ​ജ് (26) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൈ​സൂ​രു​വി​ലെ കോ​ൾ സെ​ന്റ​റി​ൽ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ട നാ​ലു​പേ​രും.

കോ​ഡി​ബെ​ൻ​ഗ്രെ ഡെ​ൽ​റ്റ ബീ​ച്ചി​ൽ​നി​ന്ന് ക​ട​ൽ​യാ​ത്ര​ക്കാ​യി ഇ​വ​ർ ക​യ​റി​യ ടൂ​റി​സ്റ്റ് ബോ​ട്ട് ന​ദി-​ക​ട​ൽ സം​ഗ​മ​സ്ഥാ​ന​മാ​യ ഹം​ഗ​ര​ക​ട്ട ക​പ്പ​ൽ നി​ർ​മാ​ണ മേ​ഖ​ല​ക്ക് സ​മീ​പം പെ​ട്ടെ​ന്ന് മ​റി​യു​ക​യും 14 യാ​ത്ര​ക്കാ​രും വെ​ള്ള​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴുകയുമായിരുന്നു.

സ​മീ​പ​ത്തു​ള്ള ബോട്ടുകളിലെ ജീവനക്കാരും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി രക്ഷാപ്രവർത്തനം നടത്തി. ര​ക്ഷ​പ്പെ​ടു​ത്തി​യവരില്‍ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ അ​വ​രെ ഉ​ട​ൻ ഉ​ഡു​പ്പി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെങ്കിലും.മൂ​ന്നു​പേരെ രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ കേ​സ് എടുത്ത മാ​ൽ​പെ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.
SUMMARY: Boat accident in Udupi; Three tourists from Mysore die

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

മേഖലയിലെ സംഘര്‍ഷം; ബഹ്റൈൻ – കോഴിക്കോട് എ‍യര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

മനാമ: ബഹ്റൈന് നേരെ ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് താളം തെറ്റി...

ഗുരുപൂർണിമ സംഘടിപ്പിച്ചു 

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഗുരുപൂർണിമയുടെ ഭാഗമായി സംഘടനയിലെ ഗുരുക്കന്മാരെ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു...

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കണമെന്ന് എസ്‌ഐടിയോട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കണമെന്ന്...

Related Articles

Popular Categories