LATEST NEWS

കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎന്‍എ പരിശോധനാ ഫലം സ്ഥിരീകരിച്ച് മകൻ

കൊച്ചി: കളമശ്ശേരി എച്ച്‌എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത് മൃതദേഹം കുവൈറ്റില്‍ നിന്ന് നാടുകടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെതാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നതോടെയാണ് മരിച്ചത് സൂരജ് ലാമയാണെന്ന് വ്യക്തമായിരിക്കുന്നത്. രണ്ട് മാസത്തിനു ശേഷം പുറത്തുവന്ന ഡിഎന്‍എ പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു സൂരജ് ലാമയുടെ മൃതദേഹം എച്ച്‌എംടി കമ്പനിക്ക് മുന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് മാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. പിതാവിനെ കണ്ടെത്തണ മെന്ന് ആവശ്യപ്പെട്ട് മകന്‍ സന്ദന്‍ ലാമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു.

തുടര്‍ന്ന് മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം അടക്കം അറിയിക്കാന്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മംഗലാപുരം സ്വദേശിയായ സൂരജ് ലാമ കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഓര്‍മ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലാമയെ കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ബന്ധുക്കളെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി.

SUMMARY: Body found in Kalamassery is that of Suraj Lama; son confirms DNA test results

NEWS BUREAU

Recent Posts

മലയാളി നടിയും സഹസംവിധായികയും ലഹരിമരുന്നുമായി പിടിയിൽ

  ചെന്നൈ: ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് യൂണിറ്റ് ചെന്നൈയിൽ നടത്തിയ രാസലഹരി മരുന്ന് വേട്ടയിൽ മലയാളിയായ യുവനടിയും സഹസംവിധായികയും ഉള്‍പ്പെടെ എട്ട്…

9 minutes ago

വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയെറിഞ്ഞ് കവര്‍ച്ചാ ശ്രമം

കോഴിക്കോട്: പേരാമ്പ്രയില്‍ വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകള്‍ക്കും നേരെയാണ്…

1 hour ago

മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം

മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.…

2 hours ago

കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ തീപിടിത്തം; നാല് ബസുകള്‍ കത്തി നശിച്ചു

മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡില്‍ തീപിടിത്തം. നാല് ബസുകള്‍ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ…

2 hours ago

ഇസ്ലാമാബാദിൽ ചാവേർ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരുക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ ഏരിയയിലുള്ള ഷിയാ ആരാധനാലയമായ തർലായ് ഇമാംബാർഗയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവേർ ആക്രമണം…

3 hours ago

തൊണ്ടിമുതല്‍ കേസ്: ആൻ്റണി രാജുവിൻ്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയില്‍ വാദം…

4 hours ago