LATEST NEWS

കോഴിക്കോട് ഒഴുക്കില്‍പെട്ടു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പതങ്കയത്ത് ഒഴുക്കില്‍പെട്ടു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസം നടത്തിയ തെരച്ചിലിലാണ് മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലന്‍ അഷറഫിന്റെ മൃതദേഹം ലഭിച്ചത്. അപകടം നടന്ന സ്ഥലത്തിന്റെ 100 മീറ്റര്‍ താഴെ ചെക്ക് ഡാമിന്റെ സമീപത്തു നിന്നാണ് 16കാരന്റെ മൃതദേഹം കിട്ടിയത്.

ഞായറാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അലന്‍ പതങ്കയത്ത് എത്തിയത്. തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്‌സും താലൂക്ക് ദുരന്ത നിവാരണ സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

SUMMARY: Body of missing student found after being swept away in Kozhikode flood

NEWS BUREAU

Recent Posts

കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതി ഒളിവില്‍

കൊച്ചി: കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയായ യുവാവിനെതിരെയാണ് പരാതി. 4 മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം…

1 hour ago

കേസ് റദ്ദാക്കണം; 200 കോടി തട്ടിപ്പ് കേസിൽ ജാക്വലിൻ ഫെർണാണ്ടസ് സുപ്രിം കോടതിയിൽ

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയില്‍…

2 hours ago

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…

3 hours ago

കബഡി മത്സരം കാണാൻ എത്തിയ 3 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി…

3 hours ago

അമുലിൻ്റെ 700 ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കുറയും

ഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ അടുത്തിടെ കുറച്ചതിന് പിന്നാലെ ബട്ടർ മുതല്‍ ഐസ്‌ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച്‌ അമുല്‍.…

4 hours ago

ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ - വടക്കു…

4 hours ago