Thursday, October 9, 2025
22.8 C
Bengaluru

വിജയ്‍യുടെ വീടിന് നേരെ ബോംബ് ഭീഷണി

ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ വീടിനു നേരെ ബോംബ് ഭീഷണി. കരൂര്‍ അപകടം നടന്ന് ആ‍ഴ്ചകള്‍ പിന്നിടുമ്പോഴാണ് ചെന്നൈ നീലങ്കരയില്‍ സ്ഥിതിചെയ്യുന്ന വിജയ്‌യുടെ വീടിനു നേരെ ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെ ബോംബ് സ്‌ക്വാഡും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.

ബോംബ് നിർവീര്യമാക്കല്‍ സ്ക്വാഡും സ്നിഫർ ഡോഗുകളും ചേർന്ന് വീട്ടില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ ഇത് ഒരു വ്യാജ ഭീഷണിയാണ് എന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. സെപ്റ്റംബർ 27-ന് വിജയ് നേതൃത്വം നല്‍കിയ കരൂർ റാലിയില്‍ ഉണ്ടായ തിരക്കിനിടയില്‍ 41 പേർ കൊല്ലപ്പെടുകയും നിരവധി ആളുക‍ള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

പിന്നാലെയാണ് വിജയ്ക്കുനേരെ വിമർശനങ്ങളും ഭീഷണിയും നേരിടാൻ ഇടയായത്. അന്നത്തെ പരിപാടിയില്‍ 10,000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. വിജയ് എട്ടുമണിക്കൂർ വൈകിയെത്തിയതും അപകടത്തിന് കാരണമായെന്ന് പോലീസിൻ്റെ പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു.

SUMMARY: Bomb threat against Vijay’s house

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പട്ടികവര്‍ഗ...

തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

കണ്ണൂര്‍: തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം....

ദസറക്കാലത്ത് ശുഭയാത്ര; ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ദസറക്കാലത്ത് ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി. ഈ വര്‍ഷം...

കുടകിലെ മടിക്കേരിയില്‍ സ്‌കൂള്‍ ഹോസ്റ്റലിലെ തീപിടിത്തത്തില്‍ രണ്ടാം ക്ലാസുകാരന്‍ പൊള്ളലേറ്റ് മരിച്ചു

ബെംഗളൂരു: മടിക്കേരിയിലെ സ്‌കൂള്‍ ഹോസ്റ്റലിലെ തീപിടുത്തത്തില്‍ ഏഴ് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ചു....

എച്ച്.ഡി. ദേവഗൗഡയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ഐസിയുവില്‍ നിന്ന് മാറ്റി

ബെംഗളൂരു: അണുബാധയെ തുടര്‍ന്ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി...

Topics

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ...

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ 

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച്...

Related News

Popular Categories

You cannot copy content of this page