ഡല്‍ഹി: കുവൈറ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബേംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു. ടിഷ്യു പേപ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരെന്നും എല്ലാ പരിശോധനകളും പൂർത്തിയാക്കിയതായും ഇൻഡിഗോ കമ്പനി അറിയിച്ചു. 180 യാത്രഡക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
യാത്രാമധ്യേയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറില്‍ എഴുതിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പൈലറ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരം എടിസിയെ അറിയിക്കുകയും വിമാനം വഴി തിരിച്ചുവിടുകയുമായിരുന്നു. ബോംബ് ഭീഷണിയെ തുടർന്ന് ലഗേജ് ഉള്‍പ്പെടെ പരിശോധിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
SUMMARY: Bomb threat; Kuwait-Delhi IndiGo flight lands in Ahmedabad
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…
ധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തു വയസ്സുകാരനടക്കം 14 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാടത്തും മറ്റ്…
മുംബൈ: മുംബൈ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ…
തിരുവനന്തപുരം: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ് പ്രഖ്യാപിച്ച് റെയില്‍വേ. മേയ് നാലു…